0%

Chapter Title : ഒരു പ്രണയ കഥ 1

Author : vichu Read All Parts 317

ഫോൺ നമ്പറും കൊടുത്തു വിട്ടിരുന്നു . അപ്പോഴാണ് അവക്കും എന്നെ മിസ്സ് ചെയ്യുന്നു എന്ന ബോധം എനിക്ക് വന്നത് നമ്പർ തന്ന പാടെ ചിമിട്ടൻ വല്യ കാരണവർ ചമഞ്ഞ് ഒരു  ഉപദേശവും കൂടുതൽ വിളി ഒന്നും വേണ്ട അവടെ ചേച്ചിക്കൊരുത്തൻ കത്ത് കൊടുത്തെന്ന് പറഞ്ഞ് അവടപ്പൻ അവനെ ഓടിച്ചിട്ട് തല്ലിയതാന്ന് . ഓ പിന്നെ ഒന്നു പോടാപ്പാന്ന് ഞാനും  ഞാൻ ഉടൻ തന്നെ അവളുടെ നമ്പറിൽ വിളിച്ചു ബെല്ലുണ്ട്  ഹലോ എന്നൊരു ശബദം അതെ വീണ തന്നെ .. വീണെ ഇത് ഞാനാ എന്ന് പറഞ്ഞപ്പോഴേക്കും വീണയല്ല ചേച്ചlയാ ഗായത്രി എന്ന് തിരിച്ച് പിന്നൊന്നും ആലോചിച്ചില്ല അപ്പോ തന്നെ കട്ട് ചെയ്തു  മൊബൈൽ ഓഫാക്കി .. ഉടനെ ബാക്ക് ഗ്രൗണ്ടിൽ ശബ്ദം വന്നു അളിയാ അവടെ വീട്ടിൽ കോളർ ഐഡി ഉണ്ടേൽ നീ പെട്ടന്ന് .. ദൈവമേ പെട്ടല്ലോ എന്നോർക്കുവേം ടർണിം.. ടർണിം... എന്നെന്റെ മൊബൈലടിക്കാൻ തുടങ്ങി..........

അളിയാ അവടപ്പൻ ഹരിദാസൻ ആണെടാ ഒന്നാമതെ നല്ല ആരോഗ്യവാടാ പുള്ളിക്ക് നീ എടുക്കണ്ടടാ എന്നും പറഞ്ഞ് ചിമിട്ടൻ  അലറാൻ തുടങ്ങി അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ കോൾ ബട്ടൺ അമർത്തി:.....തുടരും ആദ്യത്തെ കഥയാണ് തെറ്റുകുറ്റങ്ങൾ ഉണ്ടങ്കിൽ ക്ഷമിക്കുക.

💬 Comments

View all comments