0%

Chapter Title : ഒരു പ്രണയ കഥ 3

Author : vichu Read All Parts 328

രീതിയിൽ ചവിട്ടി തള്ളി അവളിറങ്ങി ഒരു പോക്ക് അപ്പോളാണ് ഇതിത്തിരി കൂടി പോയന്ന് അവമ്മർ ക്കും തോന്നിയത് ... പിന്നെ അവന്മാര് ഒന്നും മിണ്ടിയില്ല ...

അതോടെ ഏതായാലും വീണേ ടെ കാര്യം ക്ലാസിൽ കുറേ പേരൊക്കെ അറിഞ്ഞു പിന്നെ അറിയാല്ലോ ... കളിയാക്കലായി .. ഞാനും ഒരു പരിധി വരെ അതൊക്കെ ആസ്വദിച്ചു പിന്നെ പിന്നെ വീണ എന്റെ ക്ലാസിൽ വരാനും തുടങ്ങി ... എല്ലാരോടും കമ്പനി ആയി ... ഇടയ്ക്ക് ഉച്ചയ്ക്ക് ഞാൻ വർഷേ ടെ പാത്രത്തിൽ നിന്നാണ് ഊണ് കഴിക്കുന്നത് പിന്നെ അത് പതിവാക്കി .. വർഷ എല്ലാവരുടെയു പാത്രത്തിലെ കറി പോയി കുറച്ച് കുറച്ച് എടുത്ത് കൊണ്ട് വന്ന് അവള് ആരും എടുക്കാതിരിക്കാൻ ചോറിന്റെ കൂടെ കുഴച്ച് വയ്ക്കും ഞാനാണേൽ നേരെ അതെടുത്ത് തിന്നും .. ക്ലാസിൽ ആരേലും ബിരിയാണി കൊണ്ടു വന്നാൽ ഞാനും അബിയും ആയിരിക്കും അത് മുഴുവൻ തിന്നുന്നത് ...പരസ്പരം കയ്യിട്ട് വാരി തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് ... പക്ഷെ അതെനിക്കിട്ടുള്ള പണി ആകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല കാരണം .. ഒരു ദിവസം ഞാൻ ഇങ്ങനെ വർഷയോട് സംസാരിചു കൊണ്ട് അവളുടെ അടുത്തിരുന്ന് ചോറ് വാരി തിന്നോണ്ടിരുന്ന സമയത്ത്

വെറുതെ ഒന്ന് ജനലിൽകൂടി വെളിയിലോട്ട് നോക്കി താ അപ്പോൾ അതാ വീണ എന്നെ തന്നെ നോക്കി നിൽക്കുന്നു ഭദ്രകാളിയേ പോലെ ഉറഞ്ഞ് തുള്ളി ക്കൊണ്ട് ... എന്നിട്ടവള് ഒറ്റ ഓട്ടം ക്ലാസിലേക്ക് എന്റെ ചങ്ക് പിടഞ്ഞു ഞാനും എണീറ്റ് പുറകേ ഓടി ...

💬 Comments

View all comments