0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.2K

പെട്ടെന്ന് ഒരു ആശ്വാസം നിഴലിച്ചു. 

"ഞാനും അത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു സുന്ദർ. അല്ലെങ്കിൽ തന്നെ ഇവിടെ അവൾക്ക് ഒറ്റയ്ക്ക് കഴിയാൻ പറ്റില്ല. പിന്നെ, നമ്മളോടൊപ്പം ശിവധ കൂടി ഉണ്ടായാൽ അതൊരു കമ്പനിയുമാവില്ലേ..."

​"യെസ്, തീർച്ചയായും."

​രാജീവ് അത് പറഞ്ഞപ്പോൾ സുന്ദറിന്റെ മുഖത്തൊരു പ്രത്യേക തിളക്കം മിന്നിമറയുന്നത് അവൻ ശ്രദ്ധിച്ചു.

. വെറുമൊരു ബിസിനസ്സ് പാർട്ണറുടെ സന്തോഷമായിരുന്നില്ല അത്.

രാജീവിന്റെ മനസ്സ് പെട്ടെന്ന് കുറച്ചു നാളുകൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളിലേക്ക് പിന്നോട്ട് സഞ്ചരിച്ചു.

​യഥാർത്ഥത്തിൽ, അഞ്ചു വർഷമായുള്ള പരിചയമായിരുന്നു രാജീവും സുന്ദറുമായിട്ടുണ്ടായിരുന്നത്. വെറും ബിസിനസ്സ് പാർട്ണേഴ്‌സ് എന്നതിനപ്പുറം നല്ല സുഹൃത്തുക്കൾ. പക്ഷേ, രാജീവിന്റെ ജീവിതത്തിലേക്ക് ശിവധ കടന്നുവന്ന ആ മൂന്നാം വർഷം മുതലാണ് സുന്ദർ അവരുമായി കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ, ലീവ് കിട്ടുന്ന ഓരോ ദിവസം പോലും അവൻ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അവരുടെ വീട്ടിലേക്ക് സമയം ചിലവഴിക്കാൻ ഓടിയെത്തുമായിരുന്നു.

​ആദ്യമൊക്കെ സുഹൃത്തിന്റെ സ്നേഹമാണെന്ന് കരുതി ഒന്നും വിചാരിക്കാതിരുന്ന രാജീവ്, പിന്നീട് ആ സത്യം സാവധാനം മനസ്സിലാക്കി. അവൻ വരുന്നതും കൂട്ടുകൂടുന്നതും രാജീവിനെ കാണാനായിരുന്നില്ല, പകരം തന്റെ വൈഫ് ശിവധയെ കാണാനായിരുന്നു!

​കഴിഞ്ഞ മാസം വീട്ടിൽ വെച്ച് നടന്ന ആ സംഭവം രാജീവിന്റെ മനസ്സിലേക്ക് ഓടിയെത്തി. അന്ന് വൈകുന്നേരം ലിവിംഗ് റൂമിൽ ഇരിക്കുമ്പോൾ ശിവധ അവർക്ക് കുടിക്കാൻ ചായയുമായി വന്നതായിരുന്നു. നേർത്തൊരു ഹോം വെയർ സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. ചായക്കപ്പ് ടേബിളിലേക്ക് വെക്കാനായി അവൾ അല്പം കുനിഞ്ഞ നിമിഷം... അന്ന് സുന്ദറിന്റെ കണ്ണുകളിൽ കണ്ട ആ  നോട്ടം രാജീവ് ഇന്നലെയെന്നപോലെ

💬 Comments

View all comments