Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
കാര്യം നടന്നിട്ടുണ്ട് എന്ന് വാപ്പിക്ക് മനസിലായി അതാണ് ആ നോട്ടത്തിന്റെ ഉദ്ദേശം..
“അങ്ങനെ ആണെങ്കിൽ നമുക്ക് ഈ മാസം 27 ന് നടത്താം.. ഇനി 3 ആഴ്ച കൂടെ ഉണ്ടല്ലോ... ഒരുക്കങ്ങൾ ഒക്കെ പെട്ടന്ന് വേണം...3 ആഴ്ച എന്നൊക്കെ പറഞ്ഞാൽ പെട്ടന്ന് അങ്ങ് പോകും അറിയാമല്ലോ ” ഉമ്മി ആണ് പറഞ്ഞത്... ജാസ്മിന്റെ മുഖത്ത് അപ്പൊ ചെറിയ ഒരു നാണം വിരിഞ്ഞു.. അവൾ അപ്പോൾ തന്നെ എഴുനേറ്റ് അടുക്കളയിലേക്ക് പോയി... വാപ്പി എന്നെ തന്നെ നോക്കി ഇരുന്നു...
“അവൾ എന്താടാ അങ്ങനെ പറഞ്ഞിട്ട് പോയത് ” വാപ്പി ചോദിച്ചു...
“അത് വാപ്പി ഞങ്ങൾ വിളിച്ചു അവരെ കിട്ടി... അവളുടെ കുഞ്ഞുമ്മക്ക് ഇഷ്ടല്ല ഇവിരെ അതാണ്.. അത് നിങ്ങൾ കൂടെ അറിയണ്ട എന്ന് കരുതി ആണ് ഞാൻ പറയാതെ ഇരുന്നത് ” ഞാൻ പറഞ്ഞു... അങ്ങനെ അന്നത്തെ ദിവസം രാത്രി ആയി... ഞാൻ മുകളിലെ ബാൽകാണിയിൽ നിൽക്കുകയായിരുന്നു... ആരോ നടക്കുന്ന ശബ്ദം ഞാൻ കേട്ടു... തിരിഞ്ഞ് നോക്കിയപ്പോൾ ജാസ്മിൻ ആയിരുന്നു...
അവൾ എന്റെ അടുത്ത് വന്നു... ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത നിർത്തി... അവൾ കുതറി മാറാൻ ഒരു വിഫല ശ്രെമം നടത്തി... പക്ഷെ എന്റെ ശക്തിക്ക് മുന്നിൽ അത് ഒന്നും അല്ലായിരുന്നു.....
“ആരെങ്കിലും വന്ന് കണ്ടാൽ നാണക്കേട് ആകും... വിട്ടേ ഞാൻ പോകട്ടെ ” അവൾ പറഞ്ഞു...
“ഞാൻ കെട്ടാൻ പോകുന്ന ആളെ ആണ് ഞാൻ കെട്ടിപിടിച്ചു നിക്കുന്നത് ” ഞാൻ പറഞ്ഞു..
“എന്നാ നിന്നോ ആരെങ്കിലും എന്നെ കളിയാക്കിയാൽ... പിന്നെ കല്യാണം
💬 Comments
View all comments