Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
രണ്ടും അവിടെ പോയി ഇരുന്നേ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ”ഉമ്മി പറഞ്ഞു... ഞങ്ങൾ രണ്ടുപേരും സോഫയിൽ അകന്ന് ഇരുന്നു... ഉമ്മി എന്താ പറയാൻ പോകുന്നതെന്ന് എല്ലാവരും ശ്രെദ്ധയോടെ നോക്കി...
“മോളെ അന്ന് നീ ഇഷ്ടമാന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഇങ്ങനെ എന്തേലും സംഭവിക്കുമായിരുന്നോ? നീ ഞങ്ങൾക്ക് ഇഷ്ടമാകില്ല എന്ന് കരുതി ആയിരിക്കും പറയാതെ ഇരുന്നത്.. നീ നല്ല മനസ് ഉള്ളവൾ അല്ലെ നിന്നെ ഞങ്ങൾ എങ്ങനെ വേണ്ടന്ന് വെക്കും ” ഉമ്മി അവളോട് ചോദിച്ചു..
“പിന്നെ നീ, ഇനി ഇവളുടെ പേരും പറഞ്ഞു വീട്ടിൽ കേറി ഇരിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ കാണിച്ചു തരാം നിന്നെ ” ഉമ്മി എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു...
“അവൻ ഇനി പഴയത് പോലെ ആകും... അധികം താമസിപ്പിക്കാതെ രണ്ടിനെയും പിടിച്ചങ് കെട്ടിക്കണം ” വാപ്പി പറഞ്ഞു... ഞാൻ അപ്പോൾ ജാസ്മിനെ ഒന്ന് നോക്കി അവളുടെ മുഖം ചുവന്ന തുടുത്തു...
“അതെ ഞങ്ങൾക്ക് പോകണം കഴിച്ചിട്ട് ഇറങ്ങാൻ ആണ് ” ആഫി പറഞ്ഞു...
കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ എല്ലാരും സന്ദോഷമായി ഭക്ഷണം കഴിച്ചു... ജാസ്മിക്ക് നല്ല ക്ഷീണം ഉള്ളത്കൊണ്ട് അവൾ ഉറങ്ങാൻ ആയി പോയി... ആഫിയും ഫൈസലും തിരിച്ചു പോയി... എല്ലാരും ഉറങ്ങാനായി പോയി... ഞാനും ജാസ്മിനും ഒരു റൂമിൽ ആയിരുന്നല്ലോ കിടന്നിരുന്നത് അതുകൊണ്ട് ഞാൻ ശ്രെദ്ധിക്കാതെ ആ റൂമിലേക്ക് തന്നെ പോയി ഡോർ തുറന്ന് ഞാൻ അകത്തു കയറി... ജാസ്മിൻ അവിടെ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു... ഞാൻ അകത്തു കയറിയത് കണ്ട് അവൾ പെട്ടന്ന് എഴുനേറ്റ്
💬 Comments
View all comments