Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
ഇരുന്നു... അവൾ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു...
“ഞാൻ ഇവിടെ ആയിരുന്നു കിടന്നിരുന്നത്. അതുകൊണ്ട് ശ്രെദ്ധിക്കാതെ വന്നെയാ ” ഞാൻ പറഞ്ഞു.. അവൾ ഒന്നും പറയാതെ അവിടെ ഇരുന്നു...
“എന്നോട് ഇപ്പോഴും ദേഷ്യം ആണോ?” ഞാൻ അവളോട് ചോദിച്ചു...
“ദേഷ്യം ഉണ്ടായിരുന്നു.. എന്നും കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ പോയപ്പോൾ എനിക്ക് ദേഷ്യം ഉണ്ടായിരുന്നു... പക്ഷെ ഇത്രയും നാൾ വേറെ ഒരു കാര്യവും നോക്കാതെ എന്റെ കൂടെ ഈ റൂമിൽ കഴിഞ്ഞുകൂടിയതും... അവർ എല്ലാവരും നിർബന്തിച്ചപ്പോൾ ആണ് കല്യാണത്തിന് സമ്മതിച്ചതെന്നും അറിഞ്ഞപ്പോൾ ഉള്ള ദേഷ്യം എല്ലാം മാറി..” അവൾ പറഞ്ഞു...
“നീ എന്തിനാ ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞത്... എനിക്ക് വല്ലാതെ വിഷമമായി ” ഞാൻ തല വീട്ടിതെറ്റിച്ചുകൊണ്ട് പറഞ്ഞു...
“അത് നിങ്ങളുടെ പുന്നാര പെങ്ങളുടെ പണി ആണ്... ഇക്കയെ പറ്റിക്കാൻ എന്നെകൊണ്ട് പറയിപ്പിച്ചതാണ് ” അവൾ വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു...
ഞാൻ മനസ്സിൽ അവളെ ചീത്ത വിളിച്ചു...
“അതെ എന്താ ആലോചിക്കുന്നേ ” അവൾ ചോദിച്ചു...
“ഒന്നുല്ല ”
“ഞാൻ ഒരു കാര്യം പറയട്ടെ ”
“എന്താ പറ ”
“പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആണ് ബൈക്കിൽ നൈറ്റ്‌റൈഡ് പോകണം എന്നുള്ളത് എന്നെ ഒന്ന് കൊണ്ട് പോകുമോ ”അവൾ ചോദിച്ചു...
“ഇത്രേ ഉള്ളോ... പെട്ടന്ന് റെഡി ആക് നമുക്ക് പോകാം ” ഞാൻ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഇറങ്ങി... അവളെ ഇനി ഒരു കാര്യത്തിലും വിഷമിപ്പിക്കരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.. അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു
💬 Comments
View all comments