Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ചോദിച്ചു... ഞാൻ ആണെന്ന് തലയാട്ടി....
“എന്റെ പൊന്ന് ഇക്ക... ഒരു സത്യം പറയട്ടെ അവളെ കാണിക്കാൻ ആണ് ഇക്കോട് വരാൻ പറഞ്ഞെ വേറെ പെണ്ണിനെ കാണാൻ ഒന്നും അല്ല... അവളോട് ഞാൻ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ല.. പക്ഷെ ente കല്യാണത്തിന് മുന്നേ അവളുടെ വീട്ടിൽ പറയണം.. ഫൈസി ഇക്കോട് ഞാൻ പറഞ്ഞോളാം ഉമ്മിയോടും... ഇത് ഞാൻ നടത്തും... അവൾ നല്ല ആളാ... ഇക്ക് അറിയാം അവളെ ” ആഫി വാ തോരാതെ ജന്നയെ കുറിച്ച് പറഞ്ഞുക്കൊണ്ട് ഇരുന്നു.. ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു... നേരെ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു.. വീണ്ടും മനസ് ഒരു 4,5 വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചു...
***************************************************
ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം സന്ദോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി... അങ്ങനെ ഞങ്ങൾ വല്ലാണ്ട് അടുത്തു... അന്ന് അവൾ ഫോൺ number തന്ന്.. അവൾ 5 മണി ഒക്കെ ആയപ്പോഴേക്ക് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി...5 മണി ഒക്കെ ആയപ്പോഴേക്കും ഉമ്മിയും അഫിയും വന്ന്...
“എന്താ മോനെ വല്ലാത്ത ഒരു സന്ദോഷം ” വന്ന പാടെ ആഫി ചോദിച്ചു...
“രാവിലെ ഇവിടെ കൊണ്ട് ആക്കിയാ ആൾ വന്നു.. അതാണ് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു ...
“ആരാ ഇക്ക.. ഐഷ ഇത്തി ആണോ ”ആഫി എന്നോട് ചോദിച്ചു... ഞാൻ ആണെന്ന് രീതിയിൽ തല ആട്ടി...
“മോനെ അവൾ എന്ത് പറഞ്ഞു” ഉമ്മി ചോദിച്ചു...
“എന്ത് പറയാൻ... മോനെ അവൾക്ക് ഇഷ്ടമാണെന്ന്... പെട്ടന്ന് പിടിച്ചു കെട്ടിച്ചു
💬 Comments
View all comments