Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ആ കയ്യിലെ പ്ലാസ്റ്റർ ഒക്കെ അഴിച്ചല്ലോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ” അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു...
“ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു ”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അപ്പോൾ ഉമ്മി ഞങ്ങളോട് താഴേക്കിറങ്ങി ചെല്ലാൻ പറഞ്ഞു... ഞാനും അവളും താഴേക്കിറങ്ങി ചെന്നു, ഉമ്മി ഉണ്ടാക്കിയ ചായയും കഴിച്ചു ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു.... സമയമായപ്പോൾ അവൾ പോകാനായി എഴുന്നേറ്റു....
“ ഞാൻ നിന്റെ ബാഗ് മുകളിൽ എന്ന് ഞാൻ പോയി എടുത്തോണ്ട് വരാം ” എന്ന് പറഞ്ഞ് ഞാൻ ബാഗ് എടുക്കാൻ ആയി മുകളിലേക്ക് കയറി പോയി...
“ഞാനും വരാം” എന്നും പറഞ്ഞു ഐഷയും എന്റെ പിറകെ വന്നു... റൂമിൽ കേറിയ ഉടനെ അവളെ തിരിച്ചു നിർത്തി ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കൊണ്ട് വാരി പുണർന്നു... ഞാൻ അത് നിർത്തി മാറിയപ്പോൾ അവൾ എന്നെ ചേർത്ത പിടിച്ചു എന്റെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തു... അത് ഒരു ദീർഘ ചുംബനം ആയിരുന്നു...ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ മാറ്റിയത്...
“എന്തുവാണടെ ഇത് ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു...
“എന്നെ പേടിപ്പിച്ചില്ലേ അതുപോലെ ഞാനും പേടിപ്പിക്കാൻ നോക്കിയതാ ” അവൾ പറഞ്ഞു...
“പേടിച്ചതൊന്നും ഇല്ല... ഇപ്പൊ ശ്വാസം കിട്ടാതെ ചത്തേനെ ”ഞാൻ പറഞ്ഞു...
“ചുമ്മാ ” എന്ന് പറഞ്ഞു അവൾ ബാഗ് എടുത്ത് താഴേക്ക് പോയി... ഞങ്ങൾ രണ്ട് പേരും ചേർന്ന് പുറത്തേക്ക് പോയി ഞാൻ അവളെ വണ്ടി കയറ്റി വിട്ടിട്ട് തിരിച്ചുവന്നു...
**-**
പിന്നിടുള്ള 3 ആഴ്ചകളും ഇത് പോലെ ആയിരുന്നു...ഒരു മാറ്റം
💬 Comments
View all comments