0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 385

അവളുടെ പുറകെ ഓടി...
അവൾ ചെന്ന് റൂമിൽ കയറി ഡോർ lock ചെയ്തു...
“നീ പുറത്തോട്ട് ഇറങ് നിന്നെ ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഉമ്മിടെ അടുത്ത് വന്നു ഇരുന്നു...
ഉമ്മിടെ മുഖം ഇപ്പോഴും അതുപോലെ തന്നെ...

“എന്താ ഉമ്മി... വയ്യേ.. ഹോസ്പിറ്റലിൽ പോണോ ” ഞാൻ ഉമ്മിടെ അടുത്ത് ചോദിച്ചു... അപ്പോൾ ഉമ്മി എന്നെ ഒന്ന് നോക്കി...ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
ഞാൻ ഉമ്മിയെ എന്റെ നെഞ്ചോട് ചേർത്ത പിടിച്ചു താടി പിടിച്ചു പൊക്കി..

“എന്താ ഉമ്മി കാര്യം ”

“അത് മോനെ... നിന്റെ കാര്യം പറയാൻ ആയി.. അഫിമോൾ ഫൈസലിനെ വിളിച്ചു.” ഞാൻ ആകാംഷയോടെ കേട്ടിരുന്നു...

“അത് നടക്കില്ല ” അത് കേട്ടപ്പോൾ എവിടുന്നോ വിഷമം വന്നു കൂടി കണ്ണുകൾ നിറഞ്ഞു...

“അവരുടെ വീട്ടുകാർ അവളുടെ കാര്യം നേരത്തെ പറഞ്ഞു വെച്ചിരിക്കുവാണെന്ന്.. നമ്മുടെ നബീലുമായിട്ട് ” ഞാൻ കണ്ണുകൾ ഒന്ന് അടച്ചു വിഷമം മാറ്റാൻ ആയി വേറെ കാര്യങ്ങൾ ആലോചിച്ചു.... ഞാൻ ഉമ്മിയെ വിട്ട് എഴുനേറ്റു...

“മോനെ നീ വിഷമിക്കണ്ട ” നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഉമ്മി പറഞ്ഞു...

“വിഷമം ഒന്നും ഇല്ല ഉമ്മി... അല്ലേലും ഇന്ന് കണ്ട ഒരു കൊച്ചിനെ കിട്ടില്ല എന്ന് അറിയുമ്പോൾ എന്തിന് വിഷമം ” വിഷമം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്... ഞാൻ ഉമ്മിടെ കൈ മാറ്റി നടന്ന് അഫിയുടെ റൂമിന്റെ അടുത്ത് ചെന്നു... ഡോറിൽ മുട്ടി...

“ആഫി ഡോർ തുറക്ക് ” അവളെ വിളിക്കുമ്പോൾ എന്റെ വാക്കുകളിൽ വിറയൽ പടർന്നു...കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ വന്നു ഡോർ തുറന്നു...

“ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത് നീ ആണോ... അപ്പൊ അത് നടക്കില്ലേൽ പറയണ്ട ഉത്തരവാദിത്തം നിനക്ക് ആണ്... അല്ല ഞാൻ ഉമ്മിയോട്‌ ചോദിച്ചല്ല അറിയണ്ടത് ” ഞാൻ കടുത്ത ശബ്ദത്തോടെ പറഞ്ഞു...

“ഇക്ക ഞാൻ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോളേക്കും ഞാൻ തടഞ്ഞു...

“നീ ഒന്നും പറയണ്ട.. ഞാൻ നാളെ തിരിച്ചു പോകും... ഈ കല്യാണത്തിന് ഞാൻ കാണത്തില്ല

💬 Comments

View all comments