Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
ഇവർ എന്റെ കൂടെ ഉണ്ടായിരുന്ന എന്നാ കാര്യം എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു മാഡം” അവൾ പറഞ്ഞു നിർത്തിയതും രണ്ട് കാര്യങ്ങൾ സംഭവിച്ചു... ഒന്ന് ഐഷയുടെ കവിളിൽ ഗാഥാ മാഡത്തിന്റെ കൈ പതിഞ്ഞു... കൂടെ ഇത് കേട്ടിരുന്ന ഞാൻ ചാടി എഴുനേറ്റ് ആദിലിനെ ചവിട്ടി തെറിപ്പിച്ചു... ഞാൻ വീണ്ടും അവന്റെ അടുത്തേക്ക് ഓടി അടുത്തെങ്കിലും എനിക്ക് അവനെ ചവിട്ടാൻ പറ്റിയില്ല എവിടുന്നോ വന്ന പോലീസുകാർ എന്നെ പിടിച്ചു മാറ്റി നിർത്തി...
“നിയൊക്കെ ഒരു പെണ്ണ് ആണോടി... 500,1000 രൂപക്ക് കിടക്ക പങ്കിടാൻ പോകുന്ന വേശികൾക്ക് പോലും ഇതിലും മാന്യത ഉണ്ടല്ലോടി ” ഗാഥാ മാഡം ഐഷയോട് പറഞ്ഞു“ഇവളുടെ വീട്ടിൽ നിന്ന് ആളെ വിളിപ്പിക്ക് പെട്ടന്ന് ” ഗാഥാ മാഡം സുഷമ മാഡത്തിനോട് പറഞ്ഞു.. അവർ ഐഷയുടെ വീട്ടിലെ നമ്പർ വാങ്ങി... പുറത്തേക്ക് പോയി...
“അവനെ എടുത്ത് അകത്തിട്ടേരെ ” ഗാഥാ മാഡം ഒരു പോലീസ് കാരനോട് പറഞ്ഞു ”അജാസ് ഇവിടെ ഇരിക്ക് ” ഗാഥാ മാഡം എന്നോട് പറഞ്ഞു ഞാൻ ദേഷ്യം അടക്കി പിടിച്ചു അവിടെ ഇരുന്നു...
“അജാസ് ആണ് തീരുമാനം എടുക്കണ്ടത്... ഇവർക്കെതിരി വഞ്ചന കുറ്റത്തിന് കേസ് എടുക്കട്ടെ ”
“വേണ്ട മാഡം..എല്ലാരും പെണ്ണിനെ വിശ്വസിക്കരുത് ചതിക്കും എന്ന് പറഞ്ഞപ്പോളും ഞാൻ അത് വിശ്വസിച്ചിരുന്നില്ല... പക്ഷെ ഇതിപ്പോ എന്റെ ജീവിതത്തിലും സംഭവിച്ചു.. അവനെ ഇറക്കി വിട്ടേരെ മാഡം എനിക്ക് പരാതി ഒന്നും ഇല്ല ” ഉള്ളിൽ നെഞ്ചിൽ നീറുകയാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്..
“അജാസ് ആരെങ്കിലും ഒരാൾ ചെയ്ത
💬 Comments
View all comments