Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
വിങ്ങിക്കൊണ്ട് ചോദിച്ചു.. ഡോക്ടർ എന്നെ ഒന്ന് രൂക്ഷമായി നോക്ക്...
“എഴുനേറ്റ് നടക്കാൻ പറ്റില്ല എന്ന് അല്ല... ചിലപ്പോൾ പറ്റില്ല എന്നാണ് പറഞ്ഞത് ” ഡോക്ടർ എന്നെ നോക്കി ഉമ്മിയോട് പറഞ്ഞു..
“ഞങ്ങൾക്ക് ഇവനെ കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ ” വാപ്പി ചോദിച്ചു...
“ഒരു 2 ആഴ്ച കഴിഞ്ഞു കൊണ്ട് പൊക്കൊളു ” ഡോക്ടർ പറഞ്ഞു... പിന്നീട് ഡോക്ടർ ഇടക്ക് ഇടക്ക് വന്നു എന്റെ കാര്യം ശ്രെദ്ധിച്ചു... അങ്ങനെ ഞങ്ങൾ എല്ലാവരും ഡോക്ടറുമായി നല്ലത് പോലെ അടുത്തു...
2ആഴ്ചക്കു ശേഷം.....
“ഡോക്ടർ എന്നാൽ ഞങ്ങൾ പോട്ടെ ” ഞാൻ ഡോക്ടറോട് ചോദിച്ചു...
“വീട്ടിലോട്ട് വരണം ” ആഫി പറഞ്ഞു...
“ഉറപ്പായും വരാം... നിങ്ങൾ ഇവിടുന്ന് പോകുമ്പോൾ വേണ്ടപ്പെട്ട ആരെയൊക്കെയോ വിട്ട് പിരിയുന്ന ഒരു തരം ഫീൽ ആണ് ”
അങ്ങനെ ഞങ്ങളെ അവർ യാത്രയാക്കി...
വീട്ടിൽ വന്നപ്പോൾ തന്നെ വീടിന് ചുറ്റും ആളുകൾ കൂടി...
“എന്താടി ആഫി ഇത് ” ഞാൻ അവളോട് ചോദിച്ചു...
“ഇക്കു പോയപ്പോൾ ഉമ്മി വാപ്പിയെ വിളിച്ചു അങ്ങനെ വാപ്പി വന്നു കേസ് ഒക്കെ കൊടുത്തു ആളെ കാണുന്നില്ല എന്ന് പറഞ്ഞു... അങ്ങനെ വന്നതായിരിക്കും ” അവൾ പറഞ്ഞു... വാപ്പിയും ഉമ്മിയും കൂടെ താങ്ങി ആണ് എന്നെ റൂമിലേക്ക് കൊണ്ട് പോയത്... വീട്ടിൽ ചെന്ന് കയറിയതും... കുറേപേർ വന്നു കണ്ടു എന്നെ..
പിന്നീട് ഉള്ള ദിവസങ്ങൾ വളരെ മോശം ആയിരുന്നു... കാരണം എന്നെ ആരും നോക്കാതെ ആയി... ഉമ്മി ഫുഡ് കൊണ്ട് വെച്ചിട്ട് താഴേക്ക് പോകും... വാപ്പി വന്നു കണ്ടാൽ കണ്ടു.. ഇല്ലേൽ ഇല്ല... ആഫി അവൾ ആയിരുന്നു ആകെ ഉള്ളൊരു ആശ്വാസം.. എന്റെ അവസ്ഥാ അവൾക്ക് മനസിലായി.. അവൾ ഉമ്മിയോട് പറഞ്ഞു 2 മാസത്തേക്ക് ലീവ് എടുത്ത് എന്റെ കൂടെ കൂടി... ഉറക്കം വരെ എന്റെ റൂമിൽ ആക്കി... ഇടക്ക് ഇടക്ക് എന്തേലും പറഞ്ഞു ഞാൻ അടി ഇടും പക്ഷെ കുറച്ചു കഴിയുമ്പോൾ അവൾ വന്നു സംസാരിക്കും... അങ്ങനെ ആ രണ്ട് മാസം സന്ദോഷം ആയി പോയി... വാക്കി എല്ലാം ശരിയായി.. പക്ഷെ
💬 Comments
View all comments