Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
നിങ്ങൾ തമ്മിലുള്ള ബന്ധം ” ഞാൻ അയിഷയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു..
“അത് നീ അറിയണ്ട കാര്യം ഇല്ല ” ആദിൽ ആണ് മറുപടി പറഞ്ഞത്...
“അറിയണമെടാ പുന്നാര മോനെ ” എന്ന് പറഞ്ഞു ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു... അവൻ ചാടി എഴുനേറ്റ് എന്നെ അടിക്കാൻ ആയി ഓടി വന്നു അവൻ കൈ വീശിയതും അവന്റെ കൈ ഞാൻ തടഞ്ഞു അവന്റെ കവിളിൽ കൈ മടക്കി ഇടിച്ചു ഇടി കൊണ്ട് അവൻ തെറിച്ചു പോയി അവൻ ചെന്ന് വീണേത് വിവേകിന്റെ കയ്യിൽ... വിവേക് അവനെ പഞ്ചിങ് ബാഗ് ആക്കി... അവന്റെ വയറ്റിൽ വിവേക് നിർത്താതെ ഇടിച്ചു... ഇടി കൊണ്ട് ആദിൽ കുഴഞ്ഞു വീണു... അപ്പോഴേക്കും ഒരു പോലീസ് വണ്ടി അങ്ങോട്ട് വന്നു... കൂടി നീന്ന ആളുകളെ എല്ലാം തള്ളി മാറ്റി അവർ അകത്തേക്ക് വന്നു എന്നിട്ട് തളർന്ന ഇരിക്കുന്ന ആദിലിനെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി ആയിഷയും അവരുടെ കൂടെ പോയി... പുറകെ വന്ന ഒരു പോലീസുകാരൻ ഞങ്ങളെ രണ്ടുപേരെയും തള്ളി ജീപ്പിൽ കയറ്റി... നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.. അവിടെ ഇല്ലായിരുന്നു പോലീസുകാരൻ ഞങ്ങളെ ലോക്കപ്പിലേക്ക് കയറ്റി... എന്നിട്ടയാൾ അകത്തേക്കു വന്നു..
“ നീയൊക്കെ ഞങ്ങടെ സ്റ്റേഷൻ പരിധിയിൽ വന്നിട്ട് ഗുണ്ടായിസം കാണിക്കും അല്ലേടാ ” എന്ന് പറഞ്ഞ് പോലീസുകാരൻ വിവേകിനെ കുനിച്ചുനിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു... അതിനുശേഷം അയാൾ എന്റെ അടുത്തേക്ക് വന്നു... അപ്പോൾ പുറകിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു... ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ യൂണിഫോമിൽ ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നു...
“എന്താണ് ഇവർക്ക് എതിരെ ഉള്ള കേസ് ” അവർ ആ പോലീസുകാരനോട് ചോദിച്ചു...
“ ഇവന്മാരെ അറിയില്ലേ സ്റ്റേഷനിൽ വെച്ച് ഒരു പയ്യനെ എടുത്തിട്ട് ഇടിച്ചു... അവൻ ഇപ്പോൾ ഹോസ്പിറ്റലിലാ ” അയാൾ മറുപടി കൊടുത്തു...
“ നിങ്ങൾ അവരെയും കൊണ്ട് ഇങ്ങോട്ട് ഇറങ്ങി വന്നേ ” അവർ പറഞ്ഞിട്ട് പോയി...
“ നിനക്കുള്ളത് അവിടെ ചെന്നിട്ട് ” അയാൾ എന്നോട് പറഞ്ഞു.. എന്നിട്ട് അയാൾ ലോക്കപ്പ് തുറന്ന് പുറത്തേക്ക് പോയി.. വേറെ ഒരു പോലീസുകാരൻ വന്നു എന്നെയും വിവേകിനെയും അവരുടെ റൂമിലേക്ക് കൊണ്ടുപോയി... അകത്തു കയറി അവിടെ ഉണ്ടായിരുന്നു നെയിം ബോർഡ് ഞാൻ വായിച്ചു... ഗാഥാ നിസാം. സബ് ഇൻസ്‌പെക്ടർ ആണ്...
💬 Comments
View all comments