0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

അവനെ നോക്കി ചോദിച്ചു...

“ഇവൻ വിളിച്ചപ്പോ വന്നായ മാമ ” നബീൽ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു...

“ആ ”അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് വന്നു.. വാപ്പിയെ കാത്ത് ഉമ്മിയും ആഫിയും പുറത്ത് തന്നെ നിപ്പുണ്ട്... വണ്ടി വന്നു നിർത്തി വാപ്പി ഇറങ്ങിയതും രണ്ട് പേരും വാപ്പിടെ അടുത്തേക്ക് വന്നു.. ആഫി വന്നു വാപ്പിയെ കെട്ടിപിടിച്ചു... ഉമ്മി വന്നു നോക്കി നിന്നത്തെ ഉള്ളു... എന്നിട്ട് എല്ലാരും അകത്തേക്ക് കയറി... വാപ്പി ഒന്ന് ഫ്രഷ് ആയി വന്നപ്പോളേക്കും ഫുഡ്‌ ഒക്കെ റെഡി ആയി.. അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു..

“എല്ലാ കാര്യവും നീ പറഞ്ഞു വെച്ചിട്ടില്ലേ ” വാപ്പി എന്നോട് ചോദിച്ചു..

“ഫുഡ്‌, ഓഡിറ്റോറിയം, പന്തൽ ഒക്കെ റെഡി ആണ്...” ഞാൻ പറഞ്ഞു

“അപ്പൊ ഓഡിറ്റോറിയം പോകാൻ ഉള്ള ബസ്സൊ ” വാപ്പി ചോദിച്ചു...

“അത് ഞാൻ മറന്നു നാളെ തന്നെ റെഡി ആക്കാം.. പിന്നെ സ്വർണം, ഡ്രസ്സ്‌ വാപ്പി നാളെ ഒരു ദിവസം റസ്റ്റ്‌ എടുത്തിട്ട് മറ്റന്നാൾ പോയി എടുക്കാം ” ഞാൻ പറഞ്ഞു കഴിച്ചെഴുനേറ്റു... കൈ കഴുകി ഹാളിൽ ഇരുന്നു... നബീലും കൈകഴുകി വന്നു ഇരുന്നു...

“ടാ നാളെ നാദിയെ കാണാൻ പോണം എനിക്ക് വഴി ശെരിക്ക് അറിയില്ല.. നീ ഒന്ന് വരുമോ ” ഞാൻ ചോദിച്ചു...

“ആ ശെരിയെടാ.. എന്നാൽ ഞാൻ ഇറങ്ങട്ടെ.” അവൻ ചോദിച്ചു...

“അഹ് ടാ ” അവൻ എല്ലാരേയും നോക്കിയിട്ട് പുറത്തേക്ക് പോയി...

ഞാൻ അവിടെ തന്നെ ഇരുന്നു ആഫി എന്റെ അടുത്ത് വന്നിരുന്നു എന്നെ തന്നെ നോക്കി...

💬 Comments

View all comments