0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

ബൈക്ക് ഒതുക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു... അപ്പോൾ ആഫി ഫോൺ off ആക്കി...

“വാടാ കഴിച്ചിട്ട് പോകാം ” ഞാൻ അവനെ കഴിക്കാൻ ആയി വിളിച്ചു...

“എങ്ങോട്ടാ രണ്ടാളും കൂടെ പോകുന്നെ ”ആഫി ചോദിച്ചു...

“എങ്ങോട്ട് ആണേലും നിനക്കെന്താ ഫോണിൽ കളിച്ചോണ്ട് ഇരുന്നാൽ പോരെ ” ഞാൻ അവളോട് ചോദിച്ചു...

“എന്ത് ജാടയാ... പറയാൻ പറ്റാത്ത ഇടത്തേക്ക് എങ്ങാനം ആണേൽ പറയണ്ട ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി...
നബീൽ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്നു...ഞാൻ അവനേം വിളിച്ചുകൊണ്ടു കഴിക്കാൻ ആയി ഇരുന്നു... വാപ്പിയും വന്നു...

“എങ്ങോട്ടാണ് പോകുന്നത് ” വാപ്പി ചോദിച്ചു...

“വാപ്പി നാദിയെ ഒന്ന് കാണണം... കല്യാണത്തിന് കണ്ടതല്ലേ... പിന്നെ കണ്ടിട്ടില്ലല്ലോ...”ഞാൻ പറഞ്ഞു...

അങ്ങനെ ഞങ്ങൾ കഴിച്ചു കഴിഞ്ഞു... ഞാൻ ഡ്രസ്സ്‌ മാറാൻ ആയി റൂമിലേക്ക് പോയി... കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറി താഴേക്ക് വന്നപ്പോൾ... ഒരുങ്ങി ഇരിക്കുന്ന അഫിയെ കണ്ടു...

“നീ ഇത് എങ്ങോട്ട് ആണ് ” ഞാൻ ആഫിയോട് ചോദിച്ചു...

“ഞാനും വരുന്നു നാദി ഇത്തിയെ കാണാൻ ” അവൾ പറഞ്ഞു...

“നീ വരണ്ട... ഞങ്ങൾ ബൈക്കിൽ ആണ് പോകുന്നെ ” ഞാൻ പറഞ്ഞു...

“പ്ലീസ് ഞാനും വരുന്നു എന്നെ കൂടെ കൊണ്ട് പോ ” ആഫി നിന്ന് ചിണുങ്ങി... അപ്പൊ ഉമ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു...

“അവളും കൂടി വരട്ടെ ” ഉമ്മി പറഞ്ഞു.. പിന്നെ എനിക്ക് എതിര് പറയാൻ പറ്റില്ല... കൊണ്ട് പോകണ്ട എന്ന് ഒന്നും ഇല്ല.. പക്ഷെ അവളെ ഒന്ന് വട്ടാക്കുന്നത് നല്ല രസം ആണ്...

💬 Comments

View all comments