Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ഞാനും നബീലും ആഫിയും കൂടെ കാറിൽ കയറി ഞാൻ വണ്ടി ഓടിച്ചു നബീൽ ഫ്രണ്ടിലും ആഫി ബാക്കിലും ആയി ആണ് ഇരിപ്പ്...
“ടാ ബസ്സ് അറേഞ്ച് ചെയ്യണം നിനക്ക് ഏതേലും അറിയാമോ ” വണ്ടി ഓടിക്കുന്നതിനടിയിൽ ഞാൻ നബീലിനോട് ചോദിച്ചു...
“ബസ്സ് ഒക്കെ അറിയാം... എത്ര എണ്ണം വേണ്ടി വരും?” അവൻ ചോദിച്ചു
“7,8 എണ്ണം വേണ്ടി വരും... കുറെ പേരെ ക്ഷെണിച്ചിട്ടുണ്ട് ”ഞാൻ പറഞ്ഞു...
“അപ്പൊ 8 എണ്ണം അല്ലെ... ഞാൻ ഇന്ന് വിളിചിട്ട് പറയാം ” അവൻ പറഞ്ഞു...
“ഒരു കാര്യം നിന്നോട് പറയണമായിരുന്നു ” ഞാൻ പറഞ്ഞു...
“എന്താടാ ” അവൻ ചോദിച്ചു...
“എടാ നീ കല്യാണം കഴിക്കാൻ പോകുന്ന ജെന്ന ഇല്ലേ... അവളെ ഇവൾ എനിക്ക് കല്യാണം ആലോചിച്ചു ” ഞാൻ ആഫിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു...
“അതൊക്കെ ഞാൻ അറിഞ്ഞു ഇന്നലെ ഇവൾ എല്ലാം എന്നോട് പറഞ്ഞു... ജെന്ന സമ്മതിച്ചെന്നും.. അവൾ സമ്മതിച്ചതല്ല അവൾ ഒന്നും പറയാതെ ഇരുന്നതാ.. ഇവൾ അങ്ങോട്ട് കയറി ചെല്ലണ്ടതല്ലേ.. അപ്പൊ ഒരു പ്രശ്നം ആക്കേണ്ട എന്ന് കരുതിയിട്ട് ആണ് ” അവൻ പറഞ്ഞു...
“അതൊക്കെ പോട്ടെ നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു...”ഞാൻ ചോദിച്ചു...
“ജോലി ഒക്കെ നന്നായി പോകുന്നു...ഞാൻ സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലോ എന്ന് ആലോചിക്കുവാ”
അവൻ പറഞ്ഞു...
“അതിനെന്താ നല്ല കാര്യം അല്ലെ.. തുടങ്ങ് ” ഞാൻ പറഞ്ഞു...
“ക്യാഷ് പ്രോബ്ലം ആണ്... കുറെ ഒക്കെ ഞാൻ set ആക്കി വെച്ചിട്ടുണ്ട് ഒരു 10 ലക്ഷം കൂടെ വേണം ”
💬 Comments
View all comments