Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
കയറ്റി...
“മോനെ ഇവരേം കൊണ്ട് പൊക്കോ ” ആ ചേച്ചി എന്നോട് പറഞ്ഞു... ഞാൻ അപ്പോൾ തിരിഞ്ഞ് ജാസ്മിനെ നോക്കി... അവൾ തല താഴ്ത്തി ഇരിക്കുകയാണ്.. ഞാൻ വണ്ടി എടുത്തു തിരിച്ചു വീട്ടിലേക്ക് പോയി...വീട്ടിലേക്ക് പോകാൻ വണ്ടി തിരിച്ചു. അപ്പോഴാണ് ഞാൻ കണ്ടത് ഒരു ബ്ലാക്ക് ബോലേറോ ഞങ്ങളെ പിൻ തുടരുന്നത് ഞാൻ ശ്രെദ്ധിച്ചു... അത് ഞങ്ങളെ പിന്തുടരുന്നത് തന്നെ ആണോ എന്ന് അറിയാൻ ഞാൻ രണ്ട് മൂന് വഴികൾ മാറി പോയി നോക്കി... ശെരിയാണ് അവർ ഞങ്ങളെ പിന്തുടരുകതന്നെ ആണ്.. ഇതൊന്നും പറഞ്ഞു അവരെ പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അവരോട് പറഞ്ഞില്ല...വീട്ടിൽ ചെന്ന് കയറുന്നത് വരെ അവർ ഞങ്ങളെ പിന്തുടർന്ന്....വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മിയും വാപ്പിയും വന്നിട്ടുണ്ട്.. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ജാസ്മിനും ജാസിമും മടിച്ചുമാടിച്ചാണ് ഇറങ്ങിയത്..
“എവിടെ പോയതാണ്?” വാപ്പി ചോദിച്ചു...
“ഇവരെ കൊണ്ട് വിടാൻ ആയി പോയതാണ്.. പക്ഷെ അവിടെ ആരോ ചെന്ന് ഭീഷണി പെടുത്തി എന്നൊക്കെ പറഞ്ഞു...” ഞാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി... വാപ്പി അവരെ പിടിച്ചു നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...ഞാൻ നേരെ റൂമിൽ ചെന്ന് ഒന്ന് കുളിച്ചു... എന്നിട്ട് ഡ്രസ്സ് ഒക്കെ മാറി.. ഒന്ന് ടൗണിൽ പോയി ആഫിക്ക് ഒരു ഫോൺ വാങ്ങാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ ഞാൻ ഒരു ടി ഷർട്ടും ഒരു പാന്റും എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നു... വാപ്പി അവരോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് തന്നെ ഇരിക്കുകയാണ്...
“ഉമ്മി ഞാൻ ഒന്ന് ടൌൺ വരെ പോയിട്ട് വരാം ” ഞാൻ ഉമ്മിയോട് പറഞ്ഞിട്ട് ബൈക്കുമെടുത്ത് ടൗണിലേക്ക് പോകാനായി ഇറങ്ങി.. കുറച്ചു ദൂരം പോയപ്പോൾ തൊട്ട് എനിക്ക് ഓരോ പിന്തുടരുന്നത് പോലെ തോന്നാൻ തുടങ്ങി... പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണുന്നില്ല... അങ്ങനെ ഞാൻ സംശയിച്ചു സംശയിച്ചു ടൗണിൽ എത്തി... നല്ല ഒരു മൊബൈൽഷോപ്പിൽ തന്നെ കയറി...
“എന്താ ഇക്കാ വേണ്ടത് ” അവിടെ നിക്കുന്ന പയ്യൻ എന്നോട് ചോദിച്ചു....
“ഒരു മൊബൈൽ വേണം ” ഞാൻ പറഞ്ഞു...
“ഏതാ ഇക്കാ വേണ്ടത്... ” അവൻ ചോദിച്ചു...
💬 Comments
View all comments