Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
” ഞാൻ പറഞ്ഞു... അവൾ അവിടെ ഒറ്റക്ക് അയാൾ ഐഷ പറഞ്ഞത് പോലെ എന്തെകിലും സംഭവിക്കുമോ എന്നുള്ള പേടി ആയിരുന്നു...
“അത് പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ഇല്ല... ഞങ്ങൾ പോവുകയാണ് ”എന്ന് പറഞ്ഞു അവൾ ജാസിമിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി... ആഫി അവരെ തടയാൻ നോക്കി പക്ഷെ ജാസ്മിൻ അത് കേക്കാൻ കൂട്ടാക്കിയില്ല... ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു...
“അവർ പോകുവാണേൽ പൊക്കോട്ടെ.. ഒന്ന് കൊണ്ട് വിട് അവരെ ” ആഫി ഓടി കേറി വന്ന് എന്നോട് പറഞ്ഞു...
“എന്തിന്...അവൾക്ക് നമ്മുടെ സഹായം അവളുടെ അനിയനെ ഇറക്കാൻ മാത്രം മതിയായിരുന്നു... അവൾക്ക് നമ്മുടെ സഹായം.. ഇനി വേണ്ട ” ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു...
“എനിക്കും അത്യാവശ്യം കാർ ഓടിക്കാൻ അറിയാം... ഞാൻ കൊണ്ട് വിടണോ അവരെ ” അവൾ എന്നോട് ചോദിച്ചു...
“വേണ്ട ഞാൻ കൊണ്ട് വിട്ടോളാം ” ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ വണ്ടിയുമെടുത്ത് അവരുടെ പിറകെ പോയി... അവർ റോഡിലൂടെ നടക്കുകയാണ്... ഞാൻ വണ്ടി അവരുടെ മുൻപിൽ കൊണ്ട് നിർത്തി എന്നിട്ട് അവരോട് കയറാൻ പറഞ്ഞു... ആദ്യം അവർ അത് കേട്ടില്ല... അപ്പോൾ ഞാൻ ഇറങ്ങി ജാസിമിനെ പിടിച്ചു വണ്ടിയിൽ കയറ്റി... അത് കണ്ടപ്പോൾ ജാസ്മിനും കയറി... ഞാൻ അവരോട് ഒന്നും സംസാരിക്കാൻ നിന്നില്ല.. അവർക്ക് ഒരു ഡ്രൈവർ ആയി മാത്രം ഞാൻ പോയി... ആഫി അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതായിരുന്നു എങ്കിലും... ജാസ്മിൻ കൂടെ അങ്ങനെ പറഞ്ഞപ്പോൾ... ഇനി ജീവിക്കണോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി.. ഞാൻ വണ്ടി അവരുടെ വീടിന് മുൻപിൽ ചെന്ന് നിർത്തി.. വണ്ടി വന്ന് നിക്കുന്നത് കണ്ട് അടുത്ത വീട്ടിൽ ഉള്ളവർ ഒക്കെ കാറിനു ചുറ്റും കൂടി.. ജാസ്മിൻ കാറിൽ നിന്ന് ഇറങ്ങി...
“മോളെ വേണ്ട നിങ്ങൾ ഇവിടെ നിക്കണ്ട... കുറച്ചു മുൻപ് ഒരു വണ്ടിയിൽ ആൾകാർ വന്നിട്ട്... നിങ്ങൾ ഇവിടെ വന്നാൽ നിങ്ങളെ കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തി... നിങ്ങൾ ഇവിടെ നിക്കണ്ട ” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു... എന്നിട്ട് അവളെ പിടിച്ചു കാറിൽ
💬 Comments
View all comments