Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
ശേഷം ഞാൻ എല്ലാം മറന്നു ജീവിക്കുകയായിരുന്നു... കയിലുണ്ടായിരുന്ന ഫോൺ മാറ്റി ഒരു കീപാഡ് ഫോൺ വാങ്ങി.. എന്റെ കല്യാണം കഴിഞ്ഞത് മാത്രമേ എല്ലാവർക്കും അറിയാവൂ.. ആൾ ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു... ജാസ്മിൻ സഹായം ചോദിച്ചു വിളിച്ചു കാര്യം ഒന്നും പറഞ്ഞില്ല.. എനിക്ക് സഹായിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ്... കാര്യം ഞാൻ ചോദിക്കാതെ ഇരുന്നത് ”അവൾ പറഞ്ഞു...
“കാര്യം അറിഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കില്ലായിരുന്നു... കാരണം നിനക്ക് എന്നും നിന്റെ കാര്യം മാത്രമേ ഉള്ളായിരുന്നു ചിന്ത..” ഞാൻ പറഞ്ഞു...
“ആയിരുന്നു... എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാൻ ഉള്ള പ്രായമേ അന്ന് ഉല്ലായിരുന്നുള്ളു...” അവൾ പറഞ്ഞു...
“അന്ന് നീ നേരെ നടന്നിരുന്നെങ്കിൽ... ഈ കൊച്ച് പ്രായത്തിൽ നിനക്ക് ഇങ്ങനെ ആകേണ്ടി വരില്ലായിരുന്നു..” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ് ചായയുടെ ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി...
“അതെ സന്ദോഷിച്ചു പോകണ്ട.. നിങ്ങൾ അവളെ സുരക്ഷിതയായി എത്രനാൾ കൊണ്ട് നടക്കും.. നിങ്ങളുടെ കയ്യിൽ നിന്ന് അവൾ പുറത്ത് വരുന്നതിന്റെ അന്ന് അവൾ മരിക്കും.. ഹ ഹ ഹ ” ഐഷ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു...
“എന്റെ ജീവിതം നശിപ്പിച്ചവൾ ആണ് അവൾ.. ഏന്റേതാക്കി കൊണ്ട് വന്നതാണ് ഞാൻ... അവൾ കാരണം അത് നഷ്ടപെടുവാണേൽ.. അവളും ഇനി ജീവിക്കണ്ട ” അവൾ തിരിഞ്ഞു നിന്ന് അത് പറയുമ്പോൾ അവളുടെ കണ്ണില്ലേ ആ ദേഷ്യം എനിക്ക് കാണാമായിരുന്നു... ഞാൻ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് പോയി... ജാസ്മിനും ജാസിമും സംസാരിച്ചുകൊണ്ട് ഇരിക്കുവാണ്... ഞാൻ ജാസ്മിന്റെയും ജാസിമിന്റെയും കയ്യിൽ പിടിച്ചു
💬 Comments
View all comments