0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 653

ഞാൻ കൊണ്ട് വിടണോ അവരെ ” അവൾ എന്നോട് ചോദിച്ചു...

“വേണ്ട ഞാൻ കൊണ്ട് വിട്ടോളാം ” ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ വണ്ടിയുമെടുത്ത് അവരുടെ പിറകെ പോയി... അവർ റോഡിലൂടെ നടക്കുകയാണ്... ഞാൻ വണ്ടി അവരുടെ മുൻപിൽ കൊണ്ട് നിർത്തി എന്നിട്ട് അവരോട് കയറാൻ പറഞ്ഞു... ആദ്യം അവർ അത് കേട്ടില്ല... അപ്പോൾ ഞാൻ ഇറങ്ങി ജാസിമിനെ പിടിച്ചു വണ്ടിയിൽ കയറ്റി... അത് കണ്ടപ്പോൾ ജാസ്മിനും കയറി... ഞാൻ അവരോട് ഒന്നും സംസാരിക്കാൻ നിന്നില്ല.. അവർക്ക് ഒരു ഡ്രൈവർ ആയി മാത്രം ഞാൻ പോയി... ആഫി അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതായിരുന്നു എങ്കിലും... ജാസ്മിൻ കൂടെ അങ്ങനെ പറഞ്ഞപ്പോൾ... ഇനി ജീവിക്കണോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി.. ഞാൻ വണ്ടി അവരുടെ വീടിന് മുൻപിൽ ചെന്ന് നിർത്തി.. വണ്ടി വന്ന് നിക്കുന്നത് കണ്ട് അടുത്ത വീട്ടിൽ ഉള്ളവർ ഒക്കെ കാറിനു ചുറ്റും കൂടി.. ജാസ്മിൻ കാറിൽ നിന്ന് ഇറങ്ങി...

“മോളെ വേണ്ട നിങ്ങൾ ഇവിടെ നിക്കണ്ട... കുറച്ചു മുൻപ് ഒരു വണ്ടിയിൽ ആൾകാർ വന്നിട്ട്... നിങ്ങൾ ഇവിടെ വന്നാൽ നിങ്ങളെ കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തി... നിങ്ങൾ ഇവിടെ നിക്കണ്ട ” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു... എന്നിട്ട് അവളെ പിടിച്ചു കാറിൽ കയറ്റി...

“മോനെ ഇവരേം കൊണ്ട് പൊക്കോ ” ആ ചേച്ചി എന്നോട് പറഞ്ഞു... ഞാൻ അപ്പോൾ തിരിഞ്ഞ് ജാസ്മിനെ നോക്കി... അവൾ തല താഴ്ത്തി ഇരിക്കുകയാണ്.. ഞാൻ വണ്ടി എടുത്തു തിരിച്ചു വീട്ടിലേക്ക് പോയി...വീട്ടിലേക്ക് പോകാൻ വണ്ടി തിരിച്ചു. അപ്പോഴാണ് ഞാൻ

💬 Comments

View all comments