Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
“എന്തിനാ എന്നോട് കള്ളം പറയുന്നേ..” എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി...
“മോളെ ആഫി നീ അത് അറിയണ്ട...” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...
“എനിക്ക് അത് അറിയണം ഇക്കാ ” അവൾ വാശിപിടിച്ചു...വേറെ വഴിയില്ലാതെ വന്നപ്പോൾ എനിക്ക് ഇന്ന് നടന്ന മൊത്തം കാര്യം അവളോട് പറയേണ്ടി വന്നു...
“ആ ഐഷ ആണോ ഇതിന് പിറകിൽ ” ആഫി ചോദിച്ചു... അവളുടെ കണ്ണുകൾ ചുവന്നിരുന്നു...
“ആണെന്നാണ് തോന്നുന്നേ... നീ അതിനെ പറ്റി ചിന്തിക്കേണ്ട ” ഞാൻ പറഞ്ഞു...
“ഇത്രയും ഒക്കെ ജാസ്മിൻ ചെയ്ത് കൊടുത്തില്ലേ.. സത്യം പറ ഇക്കാക്ക് അവളെ ഇഷ്ടമല്ലേ ” അവൾ എന്നോട് ചോദിച്ചു...
“എനിക്ക് അറിയില്ല ആഫി...എനിക്ക് അവളെ ഇഷ്ടമാണ്... പക്ഷെ ഇനി ഒരുപ്രാവശ്യം കൂടെ കോമാളി ആകാൻ എന്നെ കിട്ടില്ല ” ഞാൻ പറഞ്ഞു...
“എന്നാ പിന്നെ ഇക്കാ അവരോട് പൊക്കോളാൻ പറ.. വെറുതെ ഇക്കാ എന്തിനാ ഇങ്ങനെ അവരെ സംരെക്ഷിക്കുന്നത് ” അവൾ പറഞ്ഞു...
“നമ്മൾ ഇപ്പൊ അവരെ ഇറക്കി വിട്ടാൽ... ഐഷ പറഞ്ഞതൊക്കെ സംഭവിക്കും... അവളുടെ ജീവനും പോകും ഐഷ സുഖമായി ജീവിക്കുകയും ചെയ്യും... എന്നെ അവൾ എന്തോരം വേദനിപ്പിച്ചതാണ്... ആ അവൾ സന്ദോഷമായി ജീവിക്കണോ?” ഞാൻ ഒരു ചെറുചിരിയോടെ ചോദിച്ചു...
“ഓ അപ്പോൾ പ്രതികാരം ആണ് ഉദ്ദേശം അല്ലെ ” അവൾ എന്നെ മടിയിലേക്ക് പിടിച്ചു കിടത്തി തലയിൽ തടകിക്കൊണ്ട് ചോദിച്ചു...
“അത് മാത്രം അല്ല... ഒരു ജീവൻ നമ്മൾ കാരണം രക്ഷപ്പെടുമെങ്കിൽ അത് നല്ലതല്ലേ ” ഞാൻ ആഫിയോട് ചോദിച്ചു...
“ആ അത് ശെരിയാണ്.. അവളെ രക്ഷിക്കണം ”ആഫി പറഞ്ഞു... അവൾ എന്റെ തലയിൽ തടവികൊണ്ട് ഇരുന്നു ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു... എന്തോ ശബ്ദം കേട്ട് ആണ് ഞാൻ ഞെട്ടി ഉണർന്നത്... ഞാൻ ഫോണിൽ സമയം നോക്കി...12 മണി ആയി.. ഞാൻ ആഫിയുടെ റൂമിൽ ആണ്.. അവൾ ബെഡിൽ ചാരി ഇരുന്നു ഉറങ്ങുന്നു... ഞാൻ അവിടെ നിന്ന് എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി... റൂമിൽ കയറാൻ തുടങ്ങിയപ്പോൾ.. ജാസ്മിന്റെ റൂമിൽ നിന്ന് കരച്ചിലിന്റെ ശബ്ദം
💬 Comments
View all comments