Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
” അവൾ പറഞ്ഞു...
“അത് ശെരിയായില്ല... പറയേണ്ടതായിരുന്നു ”
“പറയാമായിരുന്നു... ഇനി പറ്റില്ല... കാരണം ഞങ്ങളെ അനാഥർ ആയില്ലേ... ഇനി ആ ഇക്കാടെ വീട്ടിൽ സമ്മതിക്കില്ല ”
“എനിക്ക് അറിയാവുന്ന ആൾ ആണോ ” ഞാൻ ചോദിച്ചു...
“ഇക്കാക് ആളെ അറിയാം ” അവൾ പറഞ്ഞപ്പോൾ പലരുടെയും മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ട് ഇരുന്നു...
“അതെ സമയം 1 മണി ഒക്കെ ആയി... എനിക്ക് ഉറങ്ങണം.. ഈ സമയത്ത് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ റൂമിൽ ഇരിക്കുന്നത് ശെരിയല്ല ” അവൾ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി...
“അയ്യോ സോറി ഞാൻ അത് ഓർത്തില്ല ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു...
“ഞാൻ അത് വെറുതെ പറഞ്ഞതാ... ഇവിടെ ഇരിക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ” അവൾ എന്നോട് പറഞ്ഞു...ഞാൻ അവിടെ ഇരുന്നു
“എന്താ ” ഞാൻ ചോദിച്ചു...
“ഇക്കാക്ക് എങ്ങനെ ഉള്ള പെൺകുട്ടിയെ ആണ് കല്യാണം കഴിക്കാൻ താല്പര്യം ” അവൾ എന്നോട് ചോദിച്ചു...
“അതെന്താ അങ്ങനെ ചോദിച്ചുക്കുന്നെ ” സംശയം കൊണ്ട് ഞാൻ ചോദിച്ചു...
“അല്ല ഇക്കാടെ ഉമ്മ ഒക്കെ ഇക്കാടെ കല്യാണത്തെ പറ്റി പറയുന്നത് കേട്ടു... എന്നെ സഹായിച്ചതല്ലേ.. അതുപോലെ എനിക്കും സഹായിക്കാൻ പറ്റിയാലോ ” അവൾ ചോദിച്ചു...
“എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല... നല്ല സ്വഭാവം ആയിരിക്കണം.. പിന്നെ ആഫിയോടും ഉമ്മിയോടുമൊക്കെ വഴക്കുണ്ടാക്കാത്ത ഒരാളെ ആണ് ഞാൻ നോക്കുന്നത് ” ഞാൻ അവളോട് പറഞ്ഞു...
“സൗന്ദര്യം ഒക്കെ? ”അവൾ ചോദിച്ചു...
“സൗന്ദര്യം ഒക്കെ തേടി പോയിട്ട് ഞാൻ അനുഭവിച്ചതാ... എനിക്ക് അതിലൊന്നും ഇപ്പൊ താല്പര്യം ഇല്ല.. എന്നെ ചതിക്കാത്ത ഒരു നല്ല കുട്ടിയെ.. അത്രെ ഉള്ളു ” ഞാൻ പറഞ്ഞു..
“ഐഷയെ ആണോ ഇക്കാ ഉദ്ദേശിച്ചത് ” അവൾ ചോദിച്ചു...
“മ്മ്ഹ് ” ഞാൻ ഒന്ന് മൂളി...
“ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ ” അവൾ ചോദിച്ചു...
“നീ ചോദിച്ചോ ” ഞാൻ പറഞ്ഞു...
“ഇക്കാക്ക് ഐഷയെ ഒരുപാട് ഇഷ്ടമായിരുന്നോ ” അവൾ ചോദിച്ചു..
“അവൾ എനിക്ക് ജീവൻ
💬 Comments
View all comments