0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 641

പിറകെ ഇറങ്ങി..

“ഇക്ക ഒരുപാട് നന്ദി ഉണ്ട്...” അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു...

“ അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ.ചെയ്തത് ആ വക്കിൽ അല്ലെ അയാളോട് ഒരു thanks പറഞ്ഞേക്ക് ” ഞങ്ങൾ പറഞ്ഞു തിരിയുമ്പോൾ അയാൾ ഞങ്ങളുടെ പിറകിൽ ഉണ്ട്...

“നന്ദി ഒന്നും വേണ്ട... ഒരുപാട് കാലമായി ഞാൻ ഈ കോടതിയിൽ കയറിയിട്ട്... ഒരുകാലത്ത്.. എനിക്ക് കേസുകളോടെ കേസുകൾ ആയിരുന്നു... ഒരു കേസ് ഞാൻ വാദിച്ചതിൽ എനിക്ക് ഒരു അബദ്ധം പറ്റി... അന്നത്തോടെ തീർന്നു എന്ന് കരുതിയതാണ്... SI എന്റെ ഫ്രണ്ട് ആണ്.. അതാണ് അയാൾ നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചത്.. അതുകൊണ്ട് എനിക്ക് ഇവിടെ വീണ്ടും വരാൻ പറ്റി ” അയാൾ പറഞ്ഞു...

“അല്ല സർ.. ഈ 2 ഭാര്യമാർ ഉള്ളതൊക്കെ എവിടുന്ന് കിട്ടി ” ഞാൻ അയാളോട് എന്റെ സംശയം ചോദിച്ചു...

“ഇതൊക്കെ ആ SI ടെ പണി ആണ്.. അയാൾ ആണ് എനിക്ക് എല്ലാം എടുത്ത് തന്നത് ” എന്ന് പറഞ്ഞു അയാൾ മുൻപോട്ട് പോയി... SI അവിടെ നിപ്പുണ്ടായിരുന്നു...

ജാസ്മിൻ അയാളുടെ അടുത്തേക്ക് ചെന്നു..

“ഒരുപാട് നന്ദി ഉണ്ട് സർ ” ജാസ്മിൻ അയാളോട് പറഞ്ഞു...

“ഇത് ഞാൻ അയാളോട് ഉള്ള ദേഷ്യത്തിൽ ചെയ്തതാണ്... അയാൾ രണ്ടാമത് കല്യാണം കഴിച്ചത്... ഞാൻ ആത്‍മർത്ഥമായി പ്രണയിച്ച എന്റെ അൽഫിയെ ആണ്... എന്നിട്ട് അയാളുടെ കാര്യം കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു ” അയാൾ പറഞ്ഞു...
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അയാൾ അപ്പോൾ തന്നെ അവിടുന്ന് മാറി.. ജാസ്മിൻ ജാസിമിന്റെ അടുത്തേക്ക് നടന്നു

💬 Comments

View all comments