Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
അധികം താമസിപ്പിക്കാതെ ആദിലിക്കാടെ വീട്ടിൽ വാപ്പ ചെന്ന് സംസാരിച്ചു...
{ അവിടെ നടന്നത് }
ഐഷയുടെ വാപ്പ ആദിലിന്റെ വീട്ടിലേക്ക് കയറി ചെന്നു..ആദിലിന്റെ വാപ്പ പുറത്ത് തന്നെ ഇരിപ്പുണ്ട്...
“പിള്ളേരുടെ കാര്യം വേഗം തന്നെ തീരുമാനിക്കണം ” ഐഷയുടെ വാപ്പ ആദിലിന്റെ വാപ്പയോട് പറഞ്ഞു...
“പിള്ളേരുടെ എന്ത് കാര്യം...” ആദിലിന്റെ വാപ്പ ചോദിച്ചു...
“പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണല്ലോ... അത് വേഗം നടത്തി കൊടുക്കണം ” ഐഷയുടെ വാപ്പ പറഞ്ഞു...
“ഹ, ഹ, ഹ.. പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ... ആദിലെ എടാ ആദിലെ ” ആദിലിന്റെ വാപ്പ അകത്തേക്ക് നോക്കി വിളിച്ചു ആദിൽ കയ്യിൽ പാൽസ്റ്റർ ഒക്കെ ഇട്ട് തലയിൽ കേട്ടൊക്കെ കെട്ടി പുറത്തേക്ക് വന്നു...
“നീയും ഇയാളുടെ മോൾ ഐഷയും തമ്മിൽ എന്താണ് ബന്ധം ” ആദിലിന്റെ വാപ്പ അവനോട് ചോദിച്ചു...
“വാപ്പ എനിക്ക് അവളെ ഇഷ്ടമാണ് ” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
“നിനക്ക് ഇഷ്ടമാണെങ്കിൽ അവളെ കല്യാണം കഴിച്ചോളൂ... പക്ഷെ ഈ വീടിന്റെ പാടി ചവിട്ടാൻ പിന്നെ വന്നേക്കരുത് ” അവന്റെ വാപ്പ അവനോട് പറഞ്ഞു...
“അങ്ങനെ വല്യ ഇഷ്ടം ഒന്നും ഇല്ല വാപ്പ... കല്യാണം ഒന്നും കഴിക്കാൻ എന്നെ കൊണ്ട് പറ്റില്ല ” ആദിൽ പറഞ്ഞു...
“കേട്ടല്ലോ... കല്യാണം കഴിക്കാൻ പറ്റില്ലാന്ന്.. ഇനിയിപ്പോ നിക്കണം എന്ന് ഇല്ല ” എന്ന് പറഞ്ഞു അവന്റെ വാപ്പ അകത്തേക്ക് പോയി...
“മോനെ ഒന്നകൂടെ ആലോചിച്ചിട്ട് പോരെ ” ഐഷയുടെ വാപ്പ പുറത്ത് തന്നെ നിന്ന അവനോട് ചോദിച്ചു...
“എന്റെ വാക്ക് കേട്ട് അവനെ പറ്റിച്ച അവൾ നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് എന്ന് പറ്റിക്കില്ല എന്ന് ആര് കണ്ടു... അതുകൊണ്ട് എനിക്ക് വേണ്ട.. നിങ്ങൾക്ക് പോകാം ” എന്ന് പറഞ്ഞു അവൻ ഐഷയുടെ വാപ്പയെ അവിടെ നിന്ന് ഇറക്കി വിട്ടു...
ഐഷയുടെ വാപ്പ തിരിച്ചു വീട്ടിലേക്ക് വന്നു... അവളും ഉമ്മയും ഹാളിൽ തന്നെ ഇരുന്നിപ്പുണ്ടായിരുന്നു...
“പോയ കാര്യം എന്തായി ” ഉമ്മ വാപ്പയോട് ചോദിച്ചു... വാപ്പ ഐഷയെ
💬 Comments
View all comments