Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
ഒന്ന് രൂക്ഷമായി നോക്കി...
“മോളെ ഇപ്പൊ അവനു വേണ്ടന്ന്... അവന്റെ വാക്ക് കേട്ട് ആ പയ്യനെ ചതിച്ചതുപോലെ... നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് അവനെ ചതിക്കില്ല എന്ന് എന്താ ഉറപ്പെന്ന്..” വാപ്പ അവളുടെ മുഖത്ത് നോക്കി പറഞ്ഞു... ഇത് കേട്ട ഐഷ പൊട്ടി കരഞ്ഞു... ആ സോഫയിലേക്ക് വീണു...
“ഇനി ഇപ്പൊ എന്താ ചെയ്യുക ” ഉമ്മ വാപ്പയോട് ചോദിച്ചു...
“എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ ”എന്ന് വാപ്പ പറഞ്ഞു...
{ഇനി അവളുടെ വാക്കുകൾ }
പിന്നെ എനിക്ക് ഒരുപാട് ആലോചനകൾ വന്നു... പക്ഷെ നാട്ടിൽ എന്നെ കുറിച്ച് തിരക്കുമ്പോൾ ആ ആലോചന മുടങ്ങികൊണ്ട് ഇരുന്നു.. ഞാൻ തിരിച്ചു കോളേജിലേക്ക് വന്നു പക്ഷെ ആരോടും സംസാരിക്കാനോ ഒന്നിനും നിന്നില്ല... ക്ലാസ്സ് മാത്രം ആയിരുന്നു ഞാൻ ശ്രദ്ധിച്ചിരുന്നത് ....അങ്ങനെ ഇരിക്കെ ഒരു ദിവസം വാപ്പ വിളിച്ചു... ഇതേപോലെ ഒരു കല്യാണ ആലോചന വന്നിരുന്നു.. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു... ഞാൻ വീട്ടിലേക്ക് ചെന്നു... പക്ഷെ അവിടെ ചെന്നപ്പോൾ ആയിരുന്നു ഞങ്ങൾ ആ ഞെട്ടിക്കുന്ന വാർത്തകൾ അറിഞ്ഞത്... അയാളുടെ മൂന്നാമത്തെ കേട്ട് ആണെന്നും അയാൾക്ക് 38 വയസ് ഉണ്ടെന്നും ഒക്കെ..
****
“വാപ്പ എനിക്ക് ഈ കല്യാണം വേണ്ട ” ഐഷ വാപ്പയോട് പറഞ്ഞു...
“പിന്നെ നിന്നെ കേട്ടന്ന് രാജകുമാരൻ വരുമോ.. ഞങ്ങൾ പറയുന്നത് കേട്ട് ജീവിച്ചോ നിയ്.. ” അവളുടെ വാപ്പ അവളോട് ചുടായി...
“എന്നും പറഞ്ഞു ഒരു മൂന്നാം കേട്ട് കാരന് ആണോ എന്നെ കെട്ടിച്ചു കൊടുക്കുന്നെ ” അവളും ചൂടായി...
“അല്ല നിന്നെ കേട്ടാണ് അവിടെ പുതുമണവാളന്മാർ ക്യു നിക്കുവാ... നീ അനുഭവിക്കണം... നീ തന്നെ ആണ് ഇതൊക്കെ വരുത്തി വച്ചത് ” വാപ്പ അവളോട് പറഞ്ഞു...
****
എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഇല്ലായിരുന്നു.. എന്റെ തെറ്റ് ആയതുകൊണ്ട് ജീവിച്ചു തീർക്കാം എന്ന് ഞാനും കരുതി... അങ്ങനെ ആ കല്യാണത്തിന് ഞാൻ സമ്മതിച്ചു... കല്യാണം ബന്ധുക്കളെ മാത്രം വിളിച്ചു ചെറിയ പരിപാടി ആയി നടത്തി... കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ എനിക്ക് സ്വർഗം ആയിരുന്നു.. എന്റെ
💬 Comments
View all comments