Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
സന്ദോഷം മാത്രം നോക്കി എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു... എന്നെ ബീച്ചിൽ കൊണ്ടുപോയി.. എന്നെയും കൊണ്ട് കറങ്ങി നടന്നു... അത് അധിക കാലം നീണ്ടു നിന്നില്ല... ഞങ്ങൾ തിരിച്ചു ആലപ്പുഴയിലേക്ക് താമസം മാറ്റിയ ശേഷം ആണ് കാര്യങ്ങൾ മനസിലായത്.. അയ്യാൾ 1 വർഷം കഴിഞ്ഞാൽ എന്നെയും കളയും എന്ന്.. അത് നടക്കാതെ ഇരിക്കാൻ അയാളുടെ സന്ദോഷം മാത്രം ഞാൻ നോക്കി.. ഏകദേശം ഒന്ന് ശെരിയായി വന്നതായിരുന്നു.. അപ്പോഴാണ് സ്ഥാലംമാറ്റം കിട്ടി അയാൾ ആലുവയിലേക്ക് പോയത്.” അവൾ പറഞ്ഞു...
“പിന്നെ എന്തിനാണ് നീ നിന്റെ ഭർത്താവിനെ രക്ഷിക്കാതെ അവളെ സഹായിക്കാൻ എന്റെ number കൊടുത്തത് ” ഞാൻ ചോദിച്ചു...
“കല്യാണ ശേഷം ഞാൻ എല്ലാം മറന്നു ജീവിക്കുകയായിരുന്നു... കയിലുണ്ടായിരുന്ന ഫോൺ മാറ്റി ഒരു കീപാഡ് ഫോൺ വാങ്ങി.. എന്റെ കല്യാണം കഴിഞ്ഞത് മാത്രമേ എല്ലാവർക്കും അറിയാവൂ.. ആൾ ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു... ജാസ്മിൻ സഹായം ചോദിച്ചു വിളിച്ചു കാര്യം ഒന്നും പറഞ്ഞില്ല.. എനിക്ക് സഹായിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ്... കാര്യം ഞാൻ ചോദിക്കാതെ ഇരുന്നത് ”അവൾ പറഞ്ഞു...
“കാര്യം അറിഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കില്ലായിരുന്നു... കാരണം നിനക്ക് എന്നും നിന്റെ കാര്യം മാത്രമേ ഉള്ളായിരുന്നു ചിന്ത..” ഞാൻ പറഞ്ഞു...
“ആയിരുന്നു... എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാൻ ഉള്ള പ്രായമേ അന്ന് ഉല്ലായിരുന്നുള്ളു...” അവൾ പറഞ്ഞു...
“അന്ന് നീ നേരെ നടന്നിരുന്നെങ്കിൽ... ഈ കൊച്ച് പ്രായത്തിൽ നിനക്ക് ഇങ്ങനെ ആകേണ്ടി വരില്ലായിരുന്നു..” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ് ചായയുടെ ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി...
“അതെ സന്ദോഷിച്ചു പോകണ്ട.. നിങ്ങൾ അവളെ സുരക്ഷിതയായി എത്രനാൾ കൊണ്ട് നടക്കും.. നിങ്ങളുടെ കയ്യിൽ നിന്ന് അവൾ പുറത്ത് വരുന്നതിന്റെ അന്ന് അവൾ മരിക്കും.. ഹ ഹ ഹ ” ഐഷ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു...
“എന്റെ ജീവിതം നശിപ്പിച്ചവൾ ആണ് അവൾ.. ഏന്റേതാക്കി കൊണ്ട് വന്നതാണ് ഞാൻ... അവൾ കാരണം അത് നഷ്ടപെടുവാണേൽ.. അവളും ഇനി ജീവിക്കണ്ട ” അവൾ തിരിഞ്ഞു നിന്ന് അത് പറയുമ്പോൾ അവളുടെ
💬 Comments
View all comments