Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ഒന്നും ഉണ്ടാക്കരുത്.. എല്ലാരേയും സ്നേഹിക്കണം ” അത് പറയുമ്പോൾ എനിക്ക് എവിടുന്നോ വിഷമം വന്നുകൊണ്ടിരിക്കുന്നു ഇരുന്നു...
“ദേ ഇക്കാ, വെറുതെ എന്നെക്കൂടെ കരയിപ്പിക്കരുത്.. മിണ്ടാതെ പോയെ ” അവൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു...
അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു ചെക്കനേം പെണ്ണിനേം കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് യാത്രയായി.. വീട്ടിൽ ചെന്നപ്പോൾ മുതൽ എല്ലാരും കളിയും ചിരിയുമായി സന്ദോഷത്തോടെ ആയിരുന്നു.. പക്ഷെ ഒരാളെ മാത്രം എല്ലാവർക്കും മിസ്സ് ചെയ്തു... കുറച്ചു നാൾ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും അത്രയും നാൾ കൊണ്ട് തന്നെ ഞങ്ങളുടെ എല്ലാം മനസ്സിൽ ഇടം നേടിയ ജാസ്മിൻ.. സമയം കടന്നു പോയി... എല്ലാവരും ഉറക്കമായി.. അങ്ങനെ ആ കല്യാണ ദിവസം കഴിഞ്ഞു... അടുത്ത ദിവസം പെണ്ണിനേയും ചെറുക്കനെയും അവർ കൊണ്ട് പോകാനായി വന്നു..അവർ വന്നത് മുതൽ ആഫിക്ക് ടെൻഷൻ ആയിരുന്നു...കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ട് അവർ ഫുഡ് ഒക്കെ കഴിച്ചു ആഫി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുനേറ്റു... അവൾ പോകുന്നതിന്റെ വിഷമം എനിക്ക് അവളുടെ മുഖത്ത് നോക്കിയപ്പോൾ എവിടുന്നോ വന്നു..എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.. ഞാൻ അത് ആരും കാണാതെ ഇരിക്കാനായി വീടിന്റെ ഉള്ളിലേക്ക് കയറി പോയി... റൂമിൽ കയറി ഭിത്തിയിൽ ചാരി നിന്നതും കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകാൻ തുടങ്ങി...ആരോ ഡോറിലൂടെ എത്തി നോക്കുന്നത് ഞാൻ അറിഞ്ഞു... അപ്പോൾ തന്നെ ഞാൻ മറു സൈഡിലേക്ക് ചരിഞ്ഞു നിന്ന് കണ്ണുകൾ തുടച്ചു തിരിഞ്ഞതും ആഫി എന്റെ മുകളികേക്ക് വന്ന് വീണു പൊട്ടി കരഞ്ഞു... അതുകണ്ട് നിക്കാൻ എനിക്കും
💬 Comments
View all comments