Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
വിട്ടിട്ടില്ല... വണ്ടിയിൽ നിന്നും ഇറങ്ങുമ്പോളും ആ പിടി വിടാതെ ഇരിക്കുന്നത് കണ്ട് കുടുംബക്കാർ എന്നെ നോക്കുന്നുണ്ടായിരുന്നു.... അവർക്കെല്ലാം ഞാൻ ഒരു ചെറു ചിരി സമ്മാനിച്ചു... അപ്പോൾ ജെന്ന അങ്ങോട്ട് വന്നു... ഞാൻ ആഫിയുടെ പിടി വീടിപ്പിച്ചു ജെന്നയുടെ കയ്യിലേക്ക് കൊടുത്തു... അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് ശക്തി ഇല്ലായിരുന്നു...
“അളിയാ ഞാൻ പോകുവാ...ഇനിയും നിന്നാൽ ശെരിയാകില്ല ” ഞാൻ ഫൈസലിനോട് പറഞ്ഞു...
“മുറ്റത്ത് വരെ വന്നിട്ട് അകത്തേക്ക് കയറാതെ ഇരുന്നാൽ എങ്ങനെയാ.. ഒരു വെള്ളം കുടിച്ചിട്ട് പോകാം ” അവൻ എന്നോട് പറഞ്ഞു...
“വേണ്ട അളിയാ ” എന്റെ ശബ്ദം ഇടറി...
“എന്നാ ok അളിയാ.. അളിയൻ എന്റെ ബൈക്ക് എടുത്തോ ” എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ഉമ്മയോട് ചാവി എടുത്തോണ്ട് വരാൻ പറഞ്ഞു... അവന്റെ ഉമ്മ ചാവി എടുത്ത് തന്നതും ഞാൻ ബൈക്കിൽ കയറി... അവൻ എന്റെ അടുത്തേക്ക് വന്നു...
“രാത്രി അവിടുന്ന് ഇങ്ങോട്ട് വരാൻ സാധ്യത ഉണ്ട് ” ഞാൻ ചെറു ചിരിയോട് അവനോട് പറഞ്ഞു...
“അതിനു എന്താ. വരട്ടെ ” അവനും ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു... വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറി... വീട്ടിൽ ആരും ഇല്ലാത്തപോലെ ഒരു ഫീൽ.. ഒരു അനക്കവും ഇല്ല. ഹാളിൽ കയറിയ ഞാൻ കാണുന്നത്... വാപ്പിയുടെ നെഞ്ചേത്തേക്ക് ചാഞ്ഞു കിടന്ന് കരയുന്ന ഉമ്മിയെ ആണ്.. മാമിയും മാമയും നാദിയും ആഷിക്കും മോനും അവിടെ അടുത്ത് തന്നെ ഇരിപ്പുണ്ട്.. ഞാൻ അടുത്തുള്ള സോഫയിൽ ഇരുന്നു...എല്ലാരും എന്നെ ഒന്ന്
💬 Comments
View all comments