Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
നോക്കി എന്നിട്ട് പഴയത് പോലെ തന്നെ ഇരുന്നു...
“അജീന മതി എഴുനേറ്റ് പോയി കുളിക്ക് എന്നിട്ട് പോയി ഫുഡ് റെഡി ആക്ക് ” വാപ്പി ഉമ്മിയെ പിടിച്ചു എഴുനേപ്പിച്ചു കൊണ്ട് പറഞ്ഞു..മാമി ഉമ്മിയെ പിടിച്ചു കൊണ്ട് പോയി.. ഞാൻ അതെ ഇരിപ്പ് തന്നെ തുടർന്നു... എന്തോ വല്ലാത്ത വിഷമം ആയിരുന്നു... ആഷിക് നാദിയുമായി അവരുടെ വീട്ടിലേക്ക് പോയി... കുറച്ചു കഴിഞ്ഞു ഉമ്മി കുളിച്ചിറങ്ങി ഫുഡ് ഉണ്ടാക്കാനായി പോയി... വലിയ ഉഷാർ ഒന്നും ഇല്ല ആൾക്ക്... ഫുഡ് ഒക്കെ കഴിഞ്ഞ് മാമയും മാമിയും യാത്രയായി... ഞാൻ ഹാളിൽ സോഫയിൽ തന്നെ ഇരുന്നു.. അപ്പോൾ ഉമ്മി എന്റെ അടുത്ത് വന്ന് ഇരുന്നു... ഞാൻ ഉമ്മിയുടെ മടിയിലേക്ക് തലവെച്ചു കിടന്നു... ഉമ്മി എന്റെ തലയിൽ വാത്സല്യത്തോടെ തടകികൊണ്ട് ഇരുന്നു...കരഞ്ഞതിന്റെ ക്ഷീണം കാരണം ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണിരുന്നു..
ഞാൻ ഉറക്കം എഴുന്നേക്കുമ്പോളും ഉമ്മി അതെ ഇരുത്തം തന്നെ തുടർന്നു... ഒരുപാട് ഇഷ്ടമായിരുന്നു ആഫിയെ... ഒരു കാര്യത്തിനും വഴക്ക് പോലും പറയില്ലായിരുന്നു.. ഞാൻ തല ചരിച്ചു നോക്കുമ്പോൾ വാപ്പിയും ഇരിപ്പുണ്ട്... വാപ്പിടെ മുഖത്തും വിഷമം ഉണ്ട്... ഞങ്ങൾ തമ്മിൽ സംസാരിച്ചതെ ഇല്ല.. ഉറക്കം കഴിഞ്ഞപ്പോൾ വിഷമങ്ങൾ കുറഞ്ഞത് പോലെ തോന്നി.. ഞാൻ എഴുനേറ്റ് റൂമിൽ പോയി ഒന്ന് കുളിച്ചിട്ട് താഴേക്ക് വന്നു... അപ്പോഴും രണ്ട് പേരും ഒരേ ഇരിപ്പ് തന്നെ...
“രണ്ട് പേരും വാ എഴുനേക്ക്... അവളുടെ അടുത്ത് പോയിട്ട് വരാം ” ഞാൻ ഉമ്മിയെ പിടിച്ചു പൊക്കി നിർത്തിക്കൊണ്ട് പറഞ്ഞു...
“അതൊന്നും വേണ്ട ” വാപ്പി പറഞ്ഞു...
“എനിക്ക് കാണണം എന്റെ
💬 Comments
View all comments