Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
കൊച്ചിനെ ” ഉമ്മി എന്റെ അടുത്ത് പറഞ്ഞു...
“ഇപ്പോൾ ആണോ കാണാൻ പോകുന്നെ നാളെ പോകാം ” വാപ്പി പറഞ്ഞു...
“ഒന്നും പറയണ്ട... എനിക്ക് ഇപ്പൊ കാണണം ” ഉമ്മി വാശി പിടിച്ചു... അതിനു മുന്നിൽ വാപ്പിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു... അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി അവളുടെ അടുത്തേക്ക് പോയി... വീട്ടിലോട്ട് വണ്ടി കയറ്റുമ്പോൾ കാണുന്നത് ജന്നയും ഉമ്മയും വാപ്പയും വെളിൽ നിക്കുന്നു... ഫൈസൽ അവരോട് എന്തോ പറഞ്ഞിട്ട് കാറിലേക്ക് കയറുന്നു... ഞങ്ങളുടെ വണ്ടി വരുന്നത് കണ്ട് ഫ്രണ്ട് ഡോർ തുറന്ന് ആഫി ഞനങ്ങളുടെ അടുത്തേക്ക് ഓടി വന്നു... ഞാൻ വണ്ടി അവിടെ തന്നെ നിർത്തി.. ഉമ്മി ഡോർ തുറന്ന് ഓടി വന്ന ആഫിയെ കെട്ടി പിടിച്ചു മുഖം മുഴുവൻ ഉമ്മ വെച്ചു... രണ്ടും കരച്ചിലായി... ഫൈസൽ അത് കണ്ട് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു...
“അവിടുന്ന് വന്നപ്പോൾ തുടങ്ങിയതാ ഇക്കയെ കാണണം ഉമ്മിയെ കാണണം വാപ്പി കാണണം എന്ന് പറഞ്ഞു... നാളെ കാണാം എന്ന് പറഞ്ഞപ്പോൾ പറ്റില്ല ഇന്ന് തന്നെ കാണണം എന്ന്.. അങ്ങനെ കൊണ്ട് വരാൻ ഇറങ്ങിയതാ ” അവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു...
“കുറച്ചു വാശി കൂടുതലാ എന്നെ ഉള്ളു.. പാവം ആണ് ” ഞാൻ അവനോട് പറഞ്ഞു...
“അത് എനിക്ക് അറിയാം.. ഇതിപ്പോൾ പെട്ടന്ന് ആയപ്പോൾ ആയതായിരിക്കും.. ” അവൻ പറഞ്ഞു...
“അവൾ പോയതിൽ പിന്നെ ഞങ്ങളുടെ വീട്ടിൽ ആരും ഇല്ലാത്ത പോലെ ആയി... ഉമ്മി ഒക്കെ വിഷമിച്ചു കണ്ടില്ലേ ” ആഫിയെ കെട്ടിപിടിച്ചു നിക്കുന്ന ഉമ്മിയെ ചൂണ്ടി കാണിച്ചുകൊണ്ട്
💬 Comments
View all comments