Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
നാത്തൂനെ ഒന്ന് കാണണം ” അവൾ പറഞ്ഞു...
“മോളെ കല്യാണം ഉറപ്പിച്ച ശേഷം കല്യാണം കഴിയാതെ അവിടേക്ക് ചെല്ലുന്നത് ശെരിയല്ല ”
“അത് എനിക്ക് അറിയാം... വീട്ടിൽ ഞാൻ കയറുന്നില്ല...ഞാൻ അവളോട് ഇക്കാക്ക് നല്ലൊരു ആളെ കണ്ട് പിടിക്കാൻ പറഞ്ഞിരുന്നു.. അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”
“എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ട” ഞാൻ എടുത്ത വാക്കിൽ പറഞ്ഞു...
“അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ” അവൾ വിടുന്ന ലക്ഷണം ഇല്ല
“എന്റെ ജീവിതം അല്ലെ എനിക്ക് തീരുമാനിക്കാൻ അവകാശം ഇല്ലേ ” ഞാൻ അവളോട് ചോദിച്ചു...
“ സോറി അത് ഞാൻ ചിന്തിച്ചില്ല.. ഇനി ഇക്കാക്ക് ഇഷ്ടം പോലെ ജീവിക്കാം.. ഞാൻ ഒന്നും വരുന്നില്ല ” എന്ന് പറഞ്ഞു അവൾ കൈ കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു...
'ശേ അങ്ങനെ പറയണ്ടായിരുന്നു... ഒന്നുമില്ലേലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. എന്റെ പെങ്ങൾ അല്ലെ ’ പെട്ടന്ന് ഒരു വണ്ടി ഹോൺ അടിച്ചു സ്പീഡിൽ പോയി... അപ്പോഴാണ് എനിക്ക് ബോധം വീണത്... ഞാൻ പെട്ടന്ന് വണ്ടി സൈഡിലേക്ക് വളച്ചു മാറ്റി...
“ അതെ ഇക്കാക്ക് കല്യാണം വേണ്ടന്ന് പറഞ്ഞു എന്നെ കൂടെ കൊല്ലരുത്... എനിക്ക് ഇനിയും ജീവിക്കണം ” അവൾ എന്നെ നോക്കാതെ പറഞ്ഞു...
“അത് ഞാൻ പഴയതൊക്കെ ഓർത്തുപോയി ”
“എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കാൻ പോണേ... അതൊക്കെ മറക്കാൻ വേണ്ടി ആണ് ഞാൻ ഒരു കൊച്ചിനെ കണ്ട് പിടിച്ചു തരാം എന്ന് പറഞ്ഞത്... അപ്പൊ കല്യാണം വേണ്ട
💬 Comments
View all comments