Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
ആദിൽ ഒരു പരിഹാസ രൂപേണ അവനോട് ചോദിച്ചു...
“ആണെങ്കിൽ ” അവൻ കൊളുത്തുവാണെന്ന് മനസിലാക്കാൻ വേണ്ടി പറഞ്ഞു..
“ ആണെങ്കിൽ അത് ഇവിടെ നടക്കില്ല... അത്ര തന്നെ... നിങ്ങൾ പൊക്കൊളു ” അവനോട് പറഞ്ഞിട്ട് അവിടെ നിന്ന പെണ്പിള്ളേരോട് വിവേക് പറഞ്ഞു... അവർ തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്... ചുവന്ന ടോപ്പും ബ്ലാക്ക് പാലാസയും ഇട്ട് തട്ടമൊക്കെ ചുറ്റി ചുവന്ന ചുണ്ടുകളും നീല കണ്ണുകളും ഉള്ള ഒരു മൊഞ്ചത്തിയെ... ഒറ്റ നോട്ടം കണ്ടപ്പോഴേ എന്റെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി.... രംഗ് ചെയ്ത് കൊണ്ട് ഇരുന്നവൻ പെട്ടന് അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു“അങ്ങനെ അങ്ങ് പോകാമോ.. ഇവിടെ വിളിച്ചത് ഞങ്ങൾ ആണേൽ ഞങ്ങൾ പോകാൻ പറയുമ്പോൾ നിയൊക്കെ പോയാമതി ” “പെൺപ്പിള്ളേർഡ് ദേഹത്ത് കൈവെക്കുന്നോടാ..***** മോനെ ”അവൻ പറഞ്ഞു തീർരുന്നതും ഞാൻ അവന്റെ നെഞ്ചത് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ പറഞ്ഞു... അവന്മാർ പ്രതികരിക്കില്ല എന്ന് കരുതിരുന്ന എന്നെ അവന്മാരിൽ ഒരുത്തൻ ചവിട്ടി താഴെ ഇട്ടു.. പെട്ടന്ന് ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അവന്റെ കൂടെ ഉണ്ടായിരുന്ന 4 പേരും താഴെ കിടക്കുന്നു.. ഞാൻ എഴുന്നേറ്റ കണ്ട് ആദിലും വിവേക്കും ഒരു ചിരിയോടെ എന്നെ നോക്കി... ഞാൻ അവന്മാരെ ഒന്ന് നോക്കി.. പെട്ടന്ന് തന്നെ എന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞു... ഞാൻ നോക്കുമ്പോൾ ആ നില കണ്ണുകൾ നിറഞ്ഞിരിക്കുന്നു...
“ആഹ് ക്ലാസ്സിൽ പൊക്കോ... ഇനി ആരെങ്കിലും റാഗ് ചെയ്യാനോ മറ്റോ വന്നാൽ ഞങ്ങളുടെ പേര് പറഞ്ഞാൽ മതി ” താഴെ വീണ ചമ്മൽ മാറ്റാൻ
💬 Comments
View all comments