Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
പിടിച്ചു മാറ്റിയത് ” വിവേക് നല്ല വെക്തമായി പ്രിൻസിയോട് പറഞ്ഞു... പ്രിൻസിയെ അവന്മാർ അങ്ങനെ പറഞ്ഞെന്ന് ഒക്കെ പറഞ്ഞു തള്ളിയപ്പോൾ അവർ അതിൽ വീണു.. അവർ ഞങ്ങളോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞു...
ക്ലാസ്സിൽ കയറിയപ്പോൾ മുതൽ എന്റെ മനസ്സിൽ അവൾ ആയിരുന്നു.. അവളുടെ ആ നീല കണ്ണുകൾ ആയിരുന്ന എന്റെ മനസ് മുഴുവൻ...
“എടാ നീ ഇവിടെങ്ങും അല്ലെ ”തോളിൽ തട്ടി വിവേക് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്...
“അത് ഞാൻ ഓരോന്ന് ആലോചിക്കുവായിരുന്നെടാ ”ഞാൻ അവനെ പറഞ്ഞു വിടാൻ വേണ്ടി വെറുതെ പറഞ്ഞു...
“മനസിലായി മനസിലായി.”എന്ന് പറഞ്ഞു തലയുമാട്ടി അവൻ അവിടെ ഇരുന്നു... അങ്ങനെ അവളെ ആലോചിച്ച് ഇരുന്നു ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് പോകാൻ ആയി... വണ്ടിയും എടുത്ത് ഇറങ്ങുമ്പോൾ ആണ് ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ആ നീലാകാന്നുകാരിയെ കണ്ടത്... ഞാൻ വേഗം ബ്രേക്ക് ഇട്ടു പിറകെ വന്ന ആദിൽ എന്നെ ഒന്ന് നോക്കി...
“എടാ എനിക്ക് ഒരു സ്ഥാലം വരെ പോണം നീ ഇവനുമായി പൊക്കോ ”ഞാൻ ആദിലിനെ നോക്കി പറഞ്ഞു വിവേക് വണ്ടിയിൽ നിന്ന് ഇറങ്ങി...
“ടാ കള്ള **** നീ ആ കൊച്ചിനെ കണ്ടോണ്ട എന്നെ അവന്റെ കൂടെ വിടുന്നത് എന്ന് അറിയാം.. അവിടെ നിക്കുന്ന ആ പച്ച ഡ്രസ്സ് ഇട്ട കുട്ടിയെ കണ്ടോ എനിക്ക് അതിനെ ഒന്ന് set ആക്കി തരണേ ” അവൻ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് ഓടി ആദിലിന്റെ ബൈക്കിൽ കയറി അവൻ വണ്ടി എടുത്ത് പോയി.... ഞാൻ അവന്മാർ പോയി കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് പോകാൻ ആയി വണ്ടി അവിടെ ഒതുക്കി ബസ്സ്റ്റോപ്പിലേക്ക് കയറി... ബസ്‌സ്റ്റോപ്പിൽ ഞാനും ആ നീലകണ്ണുകാരിയും വേറെ ഒരു ആറ് പ്രൺപിള്ളാരും 2 ആൺപിള്ളാരും... അവൾ എന്നെ കണ്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു... ഞാനും ചിരിച്ചു...
“അതെ...” ഞാൻ അവളെ വിളിച്ചു...
“മം ” അവൾ ഒന്ന് മൂളി...
“എന്തിനാ രാവിലെ സോറി പറഞ്ഞത്...” ഞാൻ സംസാരത്തിലേക്ക് ഒരു വിഷയം കൊണ്ട് വരാൻ വേണ്ടി ചോദിച്ചു...
“ അത് ഞാൻ
💬 Comments
View all comments