Chapter Title : ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]
ആകാംഷയോടെ എത്തി നോക്കുന്നത് അപ്പു കണ്ട് .
ഇവളെന്തിന ഇങ്ങനെ നോക്കുന്നത് . അപ്പു മനസ്സിൽ ചിന്തിച്ചു .
അപ്പു കണക്കുകൾ ഒക്കെ കൂട്ടി താഴേക്കിറങ്ങി സമയം ഏതാണ്ട് 7 മണിയോട് അടുത്തിരുന്നു . തിരക്കുകൾ കഴിഞ്ഞതോടെ എല്ലാവരും തുണികൾ ഒക്കെ ഒതുക്കി ക്ലോസ് ചെയ്യാനുള്ള പരിപാടിയിലേക്ക് മുഴുകി .
അതിനിടയിൽ അമ്പിളി പതിയെ എന്റെ അടുത്തേക്ക് വന്നു. മുഖത്ത് ആവശ്യത്തിന് ആകാംഷയും പേടിയും ഉണ്ട്
" അപ്പു …. "
" അ … എന്താ ചേച്ചി ."
" ഇന്നലെ എന്നെ അന്വേഷിച്ചിരുന്നു എന്ന് ചേച്ചി പറഞ്ഞു എന്തേ …"
" എയ് ഒന്നും ഇല്ല ഇന്നലെ കാണാത്തത് കൊണ്ട് "
അമ്പിളി ഉദ്ദേശിച്ച ഉത്തരം കിട്ടാത്തത് കൊണ്ട് തൃപ്തി ആകാതെ തിരിഞ്ഞു നടന്നു
പാതിയിൽ വച്ച് തിരിച്ച് വന്ന്
" അല്ല ചേച്ചി പറഞ്ഞു എന്നെ പറ്റി അപ്പു എന്തോ കേട്ടു , അതറിയനാണ് എന്നൊക്കെ"
അമ്പിളി പറയുന്നത് കേട്ട് അപ്പു അമ്പിളിയെ നോക്കുമ്പോൾ ആ മുഖത്ത് പേടിയും ആകാംഷയും , ടെൻഷനും ഒക്കെ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .
" അയ്യോ … അത് ഇങ്ങനെ പേടിക്കാൻ മാത്രമൊന്നും ഇല്ല . ഞാൻ നാളെ പറയാം എന്താന്ന് "
അത് കേട്ടപ്പോൾ അമ്പിളിക്ക് അൽപം ആശ്വാസം ലഭിച്ചു. അവൾ ജോലി തുടരാൻ പോയ് .
8 മണിയോടുകൂടി ചെറിയച്ചൻ വന്ന് കണക്കുകൾ നോക്കി മാധവേട്ടനോടും സംസാരിച്ച് എല്ലാ പണികളും അവസാനിച്ച് പതിവ് പോലെ കട അടയ്ക്കുമ്പോൾ 8.30 നോട് അടുത്തിരുന്നു .
ഉള്ളിൽ
💬 Comments
View all comments