Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]
നിലവിളിയിൽ നിന്നും അപ്പുവിന് ഒരു കാര്യം മനസിലായി അത് അമ്മുവിന്റെ ശബ്ദമല്ല അതുല്യ ആണ് .
ആ കൊച്ചിതെപ്പോൾ തൊട്ട് അവളുടെ കൂടെ കിടക്കാൻ തുടങ്ങി .
കുഞ്ഞമ്മ അവളെ ആശ്വസിപ്പിക്കുന്നത് കേൾക്കാം . ഇനി അങ്ങോട് ചെന്നാൽ പിടിക്കപ്പെടുമോ … വേണ്ട പോകണ്ട
എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി ലൈറ്റുകൾ അണഞ്ഞു , അപ്പു കുറെ നേരം ഉറക്കം ഇല്ലാതെ കിടന്ന് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .
രാവിലെ ഡോറിൽ ഉള്ള മട്ട് കേട്ടാണ് അവൻ എഴുന്നേറ്റത് , അവൻ ഉറക്കപ്പിച്ചയിൽ പോയി ഡോർ തുറന്നു .
തുറന്നപ്പോൾ കണ്ടത് കള്ള നോട്ടവുമായി നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
“ എന്താ മോനെ പതിവില്ലാതെ കുറ്റി ഒക്കെ ഇട്ട് കിടന്നത് “
“അത് ഓർക്കാതെ ഇട്ടതാ”
“ ആ അതേ അതേ പേടിചൊടിവന്നപ്പോൾ അറിയാതെ ഇട്ടതല്ലേ “
“ പേടിച്ചിട്ടോ … ആര് എന്തിന് “
“ ആഹ ഹ ഹ ഹാ … മോനെ അപ്പുവേട്ടാ നീ ഏത് നട്ടപതിരാത്രിക്ക് എത്രവലിയ ഇരുട്ടിൽ വന്നാലും ഞാൻ നിന്നെ തിരിച്ചറിയും കേട്ടാ ..
അവൾ ചിരിച്ചുകൊണ്ട് അവന്റെ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു
“ പറ പറ എന്തിനാ ഇന്നലെ രാത്രി വന്നേ “
അപ്പു തലതാഴ്ത്തി
“ അത് ഉറക്കം വരാഞ്ഞപ്പോ…. നിന്നെ കാണാൻ തോന്നിയപ്പോ… ഞാൻ വന്നതാ”
അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു
“ എന്നിട്ട് എന്നിട്ട് “
“ എന്നിട് ഞാൻ മുറിയിൽ വന്ന നിന്റെ അടുത്ത് കിടക്കാൻ നോക്കി…. ഞാൻ അറിഞ്ഞോ ആ കൊച്ച് നിന്റെ കൂടെയ കിടക്കുന്നത് എന്ന് “
അവൻ പറഞ്ഞതും അവൾ പൊട്ടി ചിരിച്ചു
“ അതേ മോൻ ഇന്നലെ കേറി കിടന്നത് അവളുടെ മേത്ത അതാ അവൾ കിടന്ന് കരഞ്ഞെ.. എന്നാലും നാണക്കേടായി അപ്പുവേട്ടാ “
“ അയ്യോ .. അപ്പൊ എല്ലാവരും അറിഞ്ഞോ ഞാൻ വന്നത്
അത് കേട്ടും അമ്മുവിന് ചിരി വന്നു
“ ഇല്ലില്ല …. സ്വപ്നം കണ്ടതാണെന്ന എല്ലാവരും കരുതിയെ.”
“
💬 Comments
View all comments