0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 319

അപ്പുവിനെ കണ്ടത് .

“ ആഹാ .. ഇതെപ്പോ വന്നു . “

അപ്പു കമിഴ്ന്ന് കിടന്നു

“ അപ്പുവേട്ടാ ഭക്ഷണം കഴിക്കണ്ടേ “

“ വേണ്ട അമ്മു “

“ അതെന്താ , അങ്ങനെ പറഞ്ഞാ പറ്റില്ല വാ “

“ വിശപ്പില്ല മോളെ “

“ ദേ … ഞാൻ കഴിക്കാതിരിക്കുമ്പോ കലി തുള്ളണ ആളാ , എണീറ്റേ “

“ വയ്യമ്മു .. എനിക്ക് വേണ്ട “

“ എന്നാ പറ്റി “

“ അറിയില്ല ഒരു തലവേദന “

“ വെറുതെ അല്ല നേരെ മുറീൽ വന്ന് കിടന്നത് .. ഇതെന്നാ പെട്ടന്നൊരു തലവേദന “

അവൾ അവന്റെ അരികിൽ കട്ടിലിൽ ഇരുന്നു , എന്നിട്ട് പതിയെ തലയിൽ തടവിക്കൊണ്ടിരുന്നു . അപ്പു അവളുടെ മടിൽ തലവച് കാലിൽ മുഖം ചേർത്ത് കിടന്നു , അവൾ അവൻടെ തലയിൽ പതിയെ തടവി , മുടികൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു . അവൻ ക്ഷീണത്തിലും , അവളുടെ തലോടലിലും അവളുടെ മടിയിൽ മയങ്ങി മയങ്ങി ഉറങ്ങി പോയി .

പുലർച്ചെ 4 മണി ആകാറായപ്പോൾ അപ്പു പതിയെ ഉറക്കത്തിൽ നിന്നും മുക്തനായി , മുറിയിലെ വെളിച്ചം കേട്ടിട്ടില്ല , ജനാലയുടെ പുറത്ത് ഇരുട്ട് , ആരുടെ കളുകളാണിത്. ഉറക്കച്ചടവോടെ അവൻ തിരിഞ്ഞുനോക്കി , അമ്മു . ഇന്നലെ ഞാൻ അമ്മുവിന്റെ മടിയിൽ കിടന്ന് ഉറങ്ങി പോയി .

അപ്പു പതിയെ എഴുനേറ്റ് അമ്മുവിനെ നോക്കി . അവൾ കട്ടിലിന്റെ അറ്റത്ത് ഇരുന്ന് ഭിത്തിയിൽ ചാരി ഉറങ്ങുന്നു .

എന്നെ ഉണർത്തരുത് എന്ന് കരുതി ആയിരിക്കും എന്റെ അമ്മു ഇവിടെത്തന്നെ ഇരുന്ന് ഉറങ്ങിയത് .

“ അമ്മു .. അമ്മുട്ടീ “

അമ്മു പതിയെ ഉറക്കത്തിൽ നിന്നും എഴുനേറ്റു , ഉറക്കച്ചടവോടെ അപ്പുവിനെ

💬 Comments

View all comments