Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]
നോക്കി .ഒരു കോട്ടുവാ ഇട്ടു.
“തലവേദന കുറഞ്ഞോ അപ്പുവേട്ടാ “
“ ഉം… കുറഞ്ഞു. നീ എന്താ ഇവിടെ ഇരുന്ന് ഉറങ്ങിയെ “
“ അത് അപ്പുവേട്ടന് തലവേദന ആയിരുന്നില്ലേ , എഴുന്നേൽപ്പിച് ഉറക്കം കളയണ്ടന്നു തോന്നി “
“എന്നാ വാ കിടക്ക് “
“ അപ്പുവേട്ടൻ കിടന്നോ ഞാൻ അപ്പുറെകിടന്നോളം “
“ വേണ്ട ഇവിടെ ഇവിടെ കിടന്നാമതി “
അവൻടെ ആ വാക്കുകളിൽ അല്പം സ്നേഹവും അധികാരവും ഉണ്ടായിരുന്നു അവൾ ഒന്നും പറഞ്ഞില്ല .
അവൻ പോയി ഡോർ അടച്ച് ലൈറ്റ് ഓഫ് ചെയ്തു . അമ്മു കട്ടിലിലേക്ക് കയറി കിടന്നു.
അപ്പുവന്ന് കട്ടിലിന്റെ മറ്റേ അറ്റത്തും കിടന്നു , കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല . അമ്മുപതിയെ അപ്പുവിന്റെ അരികിലേക്ക് ചേർന്നു കിടന്നു. പുതപ്പ് വലിച്ച് അവളുടെയും അവന്റെയും മേത്തുടെ ഇട്ട് അവൾ അവന്റെ വലം നെഞ്ചിലേക്ക് തലവച് പറ്റി ചേർന്ന് കിടന്നു .
ലാളനയോടെ അപ്പു അവളെ ചേർത്ത് പിടിച്ചു , അമ്മു വലംകൈ അവന്റെ വയറിനെ ചുറ്റിപിടിച്ചു. അപ്പുവിന്റെ മനസ്സ് കാമുകനിൽ നിന്നും പക്വതയുള്ള ഭർത്താവായി മാറി. അവളുടെ നെറുകയിൽ ഒരു ചുടു ചുംബനം നേർന്ന് കൂടുതൽ ചേർത്ത് പിടിച്ചു. രണ്ടു പേരും മറ്റൊരു സുഖ നിദ്രയിലേക്ക് പോയി .
മുറിയുടെ വാതിലിൽ ഉള്ള മുട്ട് കേട്ടാണ് അവര് ഉണർന്നത്. അമ്മു പതിയെ പുതപ്പിനുള്ളിൽ നിന്നും തല ഉയർത്തി അപ്പുവിനെ നോക്കി , നല്ല ഉറക്കമാണ് . അവൾ പുതപ്പ് മാറ്റി പതിയെ എഴുനേറ്റ് വാതിലിനടുത്തേക്ക് ചെന്ന് വാതിൽ തുറന്നു .
വാതിൽ തുറന്നപ്പോൾ അമ്മു കണ്ടത് അമ്മമ്മയെ. ഉറക്ക ചടവോടെ വാതിൽ തുറന്ന അമ്മുവിനെ കണ്ട അമ്മമ്മ ഒന്നു ഞെട്ടി .
“ നീ ഇവിടെയാണോ അമ്മുവേ കിടന്നേ”
അതിശയത്തോടെ ഉള്ള ആമ്മുമ്മയുടെ ചോദ്യം
💬 Comments
View all comments