0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 321

കേട്ട് അമ്മു ഒന്ന് ഞെട്ടി , ഈശ്വരാ അപ്പുവേട്ടന്റെ കൂടെ ആണ് ഞാൻ കിടന്നത് . മുത്തശ്ശി തെറ്റി ധരിച്ചോ .

“ അത് അമ്മമ്മേ ഇന്നലെ അപ്പുവേട്ടന് തലവേദന വന്നപ്പോൾ എന്റെ മടിയിൽ തലവച്ചാ കിടന്നേ ഞാനും അവിടെ ഇരുന്ന് ഉറങ്ങി പോയി .

“ നേരം കുറെ ആയി അപ്പുവിനോട് കടയിൽ പോകാൻ പറ “

“ആം… “

മുത്തശ്ശി തിരിഞ്ഞ് നടന്നപ്പോൾ അമ്മു അപ്പുവിന്റെ അടുത്തേക്ക് ചെന്നു .

“ അപ്പുവേട്ടാ .. അപ്പുവേട്ടാ ഒന്ന് ഏണിച്ചേ “

അമ്മുവിന്റെ ധൃതിയിൽ ഉള്ള വിളികേട്ട് അപ്പു ഞെട്ടി എഴുനേറ്റു .

“ എന്തേ…. “

“ അപ്പുവേട്ടാ അച്ഛമ്മ ഇപ്പോ വന്നു ഡോറിൽ മുട്ടി , ഞാൻ പോയി തുറക്കുകയും ചെയ്തു . “

“ അതിനെന്നാ “

“ ഞാൻ അപ്പുവെട്ടന്റെ കൂടെയാണോ കിടന്നത് എന്ന് ചോദിച്ചു “

“ അതിനെന്നാ അമ്മു “

“ കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ കിടക്കുന്നത് തെറ്റല്ലേ , അമ്മമ്മ മിക്കവാറും തെറ്റിദരിസിച്ചുകാണും .”

അപ്പോഴാണ് അപ്പു ആ കാര്യം ശ്രെദ്ധിച്ചത്.

“ അതൊന്നും സാരമില്ല നീ താഴേക്ക് ചെല്ല് “

“ഞാൻ എങ്ങനെയാ അങ്ങോട്ട് പോകുവാ കുഞ്ചുന് എങ്കിലും വന്നൊന്ന് വിളിച്ചൂടായിരുന്നോ “

“ ദേ.. ഈ രണ്ട് കാലും ചവിട്ടി പോ . അല്ല അവളെപ്പോ എത്തി “

“ ഒന്ന് പോ അപ്പുവേട്ടാ . ആ അത് ഇന്നലെ അപ്പുവേട്ടൻ പോയി കഴിഞ്ഞ്“

“ ഉം ..ദേ സമയം 8കഴിഞ്ഞു പെണ്ണേ ഞാൻ റെഡി ആവട്ടെ “

അപ്പു വേകം താഴേക്ക് ഓടി , അമ്മു മടിച്ച് മടിച്ച് താഴേക്ക് പോയി . അപ്പു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മു അവനോട് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അപ്പു

💬 Comments

View all comments