0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 555

സെക്ഷനിൽ നിന്നും .

“ ഇന്നലെ എന്താ ഹരി വരാതിരുന്നെ “

“ ഏയ്‌ ഒന്നുമില്ല ചുമ്മാ ,രാവിലെ എണീറ്റപ്പോൾ ചെറിയ ഒരു മടി. “

അവളൊന്ന് ചിരിച്ചു

“ അതെന്താ ഇവിടെ ബോറടിച്ചോ “

“ ഏയ്‌ അങ്ങനൊന്നുമില്ല , എന്നാലും ചെറിയ തോതിൽ ഇല്ലാതില്ല “

“ അതെന്താ , ഇവിടെ വന്നിട്ട് സമയം പോണില്ലേ “

“ ഇവിടെ ഇങ്ങനെ ഒരേ ഇരുത്തം ഇരിക്കണ്ടേ , ഈ തുണികളല്ലാതെ വേറെ എന്താ ഉള്ളെ “

“അതെന്താ .. ഞങ്ങളെ ഒന്നും പറ്റില്ലേ “

അതും പറഞ്ഞ് അമ്പിളി വശ്യമായി ഒന്ന് ചിരിച്ചു

അപ്പു അത്ഭുദത്തോടെ അവളെ നോക്കി

“ അതെന്താ അങ്ങനെ പറഞ്ഞത് “

“ഏയ്‌ ഒന്നുമില്ല . “

അവൾ അതും പറഞ്ഞ് നിർത്തി . അവൻ കൂടുതൽ ഒന്നും മിണ്ടിയില്ല . നാൻസി ഇടയ്ക്ക് അപ്പുവിനെ നോക്കുന്നുണ്ടായിരുന്നു . ഉച്ചയായപ്പോൾ ചോറുണ്ണാൻ വിളിക്കാൻ നാൻസി വന്നു .

“ എന്താ ഹരി സാറേ ചോറൊന്നും വേണ്ടേ . “

“ എന്താ മേഡം ഒരു കളിയാക്കൽ “

“ഓ നമ്മള് കളിയാക്കാൻ ആളല്ലേ…. ഇന്നലെ ഈ വഴി ഒന്നും കണ്ടില്ല , വന്നിട്ട് നമ്മളെ ഒന്നും മൈൻഡും ചെയ്തില്ല “

“മെല്ലെ പറ മെല്ലെ പറ “

“ ആ എന്നാ വാ മുകളിലേക്ക് “

അപ്പു ചോറ്‌ നാൻസിയുടെ കൈൽ കൊടുത്ത്‌ അവളുടെ പുറകെ നടന്നു . അവര് വരുന്നത് കണ്ട് അമ്പിളിയും മുകളിലേക്ക് നടന്നു . പടികൾ

💬 Comments

View all comments