0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 293

അവരോടൊപ്പമുള്ള കളി ചിരികൾ. എനിക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അച്ഛനല്ലേ ഇത് , എന്റെ ഭർത്താവ് , എന്റെ ജീവൻ

അവൾ അവന്ടെ മുഖം തന്നെ നോക്കി ചിന്തകളിലേക്ക് ഇറങ്ങി പോയി . അപ്പു ഉറക്കം വെടിഞ്ഞ് കണ്ണു തുറന്നപ്പോൾ അമ്മു നോക്കി കുഞ്ഞു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നു

“ എന്താ മോളെ “

“ ഏയ്‌ … ഞാൻ ഇങ്ങനെ ഓരോന്ന് ആലോജിക്കുവരുന്നു “

“ എന്നത് “

“ഒന്നുല്ല “

“ ഹാ .. പറയന്നെ “

“ ഒന്നൂല്ലേടാ … കള്ള “

“ ഏ പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട് . ഒന്ന് കെട്ടിപിടിച്ചെടി അമ്മു “

“ അയ്യട ഒന്ന് പോടാ , ഞാൻ പോകുവാ “

“ എങ്ങോട് എവിടേക്കും ഇല്ല “

“ അയ്യോ 'അമ്മ അന്വേഷിക്കും “

“ ഓ പിന്നെ നീ ഒന്ന് കെട്ടിപിടിക്ക് അമ്മു “

“ ഒന്ന് പോയേ അപ്പുവേട്ടാ ദേ പണിക്കാർക്ക്‌ ചായ ഒക്കെ കൊടുക്കാൻ പോകാനുള്ള , ആ പാവം അമ്മയെ സഹായിക്കട്ടെ മാറ് “

അപ്പു അതികം എതിർത്തില്ല അവൾ കട്ടിലിൽ നിന്നും ഇറങ്ങി ധവണി നേരെ ആക്കി . അവനെ നോക്കി ചിരിച്ച് അവൾ താഴേക് ഇറങ്ങി .

അപ്പു പിന്നെയും അവിടെ കിടന്ന് ഉറങ്ങി.

“ ഡാ… ഡാ അപ്പു എണീക്കെടാ.. ഡാ ചെക്കാ ഒന്ന് എണീക്കാൻ “

“ ഉം…. എന്നാ കുഞ്ഞമ്മേ “

“ നീ ഒന്ന് എണീക്ക്‌ നേരം എത്ര ആയെന്നറിയോ , ചായ കുടിക്കുന്നില്ലേ . “

“ ആ .. “

“ ആ എന്ന എണീക്ക്‌ “

“ അമ്മു എന്തിയെ “

“ അവള് തുണി അലക്കുന്നു . ആ പിന്നെ നേരത്തെ ജാനു വന്നിരുന്നു അവളുടെ വീട്ടിലെ ടേപ്പ് റെക്കോർഡർ വർക്ക് ചെയ്യുന്നില്ല എന്ന് നിനക്കതൊന്ന് നോക്കാൻ പറ്റുമൊന്ന് “

ജാനുന്റെ കാര്യം കേട്ടപ്പോൾ അവന്റെ ഉള്ള് പടപടന്ന് അടിച്ചു .

“ എന്നതാ

💬 Comments

View all comments