Chapter Title : ഒരു തുടക്കകാരന്‍റെ കഥ
(ആ നാട്ടിലെ മിക്ക ആളുകളും അവരെ അങ്ങനെയാണ് വിളിക്കാറ്) ഇന്ന് രണ്ടെണ്ണമാണ് ഇറങ്ങിയിരിക്കുന്നത് പാട്ടകൊട്ടി ശബ്ദം ഉണ്ടാക്കിയിട്ടൊന്നും എല്‍ക്കതെയായി . തെല്ലൊരു നിരാശയോടുകൂടി ഭാസ്കരന്‍ ചാരുകസേരയിലേക്ക് കിടന്നുകൊണ്ട് ഭാനുമതിയോട് പറഞ്ഞു
" അവനെന്തിയെ ....ഇങ്ങോട്ടൊന്ന് വരാന്‍ പറഞ്ഞെ "
ഭാനുമതി പെട്ടന്നുതന്നെ അകത്തേകുകയറി അവരുടെ മൂത്തമകനായ ശിവദാസ് എന്ന ദാസന്ടെ അടുത്തെകുചെന്നു. (ഭാസ്കരന്‍ പിള്ളയ്ക്ക് മൂന്ന് മക്കളാണ് ഒന്നാമന്‍ ശിവദാസന്‍ രണ്ടാമന്‍ മോഹന്‍ദാസ് മൂന്നമത്തേത് വത്സല . ശിവദാസനായിരുന്നു ഭാസ്കരന്‍ പിള്ളയ്ക്കുശേഷം കൃഷിയുടെ മേല്‍നോട്ടം, മോഹനന് അവരുടെ തന്നെ ഫ്ലവര്‍ മില്ലിന്ടെയും ,തുണികടയുടെയും പലചരക്ക് കടയുടെയും റേഷന്‍ കടയുടെയും ചുമതല , വത്സല വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്ടെ വീട്ടിലാണ് അവരും അത്യാവശ്യം നല്ല സാമ്പത്തികമുള്ള തറവാടാണ് പട്ടാളക്കാരനാ വിജയനാണ് വത്സലയെ കല്യാണം കഴിച്ചത്.)
" ദാസ ..ദേ ... അച്ഛന്‍ വിളിക്കുന്നു കേളു വന്നിട്ടുണ്ട് "
അത്താഴം കഴിച്ചുകൊണ്ടിരുന്ന ദാസന്‍ തിടുക്കത്തില്‍ കഴിച്ചു തീര്‍ക്കാന്‍ തുടങ്ങി, ഇത് കേട്ട ദാസന്ടെ ഭാര്യ ഉഷ എന്താ സംഭവം എന്ന ചോദ്യരൂപേണ അമ്മയിയമ്മയായ ഭാനുമതിയെ ഒന്നുനോക്കി
" ഇന്നും പന്നികള്‍ ഇറങ്ങിയത്രേ അതും രണ്ടെണ്ണം , ഇ പന്നിയും കുറുക്കനും എലിയുമൊക്കെ പെറ്റുപെരുകിയാല്‍ എങ്ങനാ ഭഗവാനെ കൃഷിയൊക്കെ ഗുണം പിടിക്യ " ഭാനുമാതിയോടായി ഉഷ ചോതിച്ചു
" ഇന്നും പന്നി തന്നാണോ അമ്മെ"
"ആണെന്നാണ് കേളു പറഞ്ഞത് ഇനലെ ഇറങ്ങിയതിനെ പാട്ടകൊട്ടി ഓടിച്ചപ്പോ ഇന്ന് രണ്ടെണ്ണം വന്നു എന്ത് ചെയ്തിട്ടും അവറ്റകള്‍ക്ക് പെടിയില്ലണ്ടായി , ഇങ്ങനെ പോയാല്‍ കപ്പയും , വാഴയും ഒന്നും ഭാക്കി ഉണ്ടാവില്ല ".
അവരുടെ സംസാരത്തിനിടയില്‍ ഭക്ഷണം കഴിച്ച് കൈയും കഴുകി ദാസന്‍ ഉമ്മറത്തേക്ക് നടന്നു .
ഭാസ്കരന്‍ :" ആ ... ദാസാ ഇന്നും പന്നി വന്നിട്ടുണ്ട് പോലും അതും 2 എണ്ണം "
" പന്നിപടക്കം കുറച്ച് വാങ്ങിച്ച് വച്ചിട്ടുണ്ട് അതെറിഞ്ഞു നോക്കാം എന്നിട്ടും ആയില്ലേല്‍ പൊട്ടികാം വേറെ വഴി ഇല്ല "
അവരുടെ സംസാരതിലെക് ഭാനുമതിയും ഉഷയും പങ്കുചേര്‍ന്നു, ഇവരുടെ ഇ സംസാരം മുകളിലെ റൂമിലിരുന്നു കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഷീജയുടെ ചൂടും പറ്റിയിരുന്ന
💬 Comments
View all comments