0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 2

Author : odiyan Read All Parts 493

പെണ്ണുങ്ങള്‍ക്ക്‌ ഒരു പ്രെത്തെക മതിപ്പാണ്, പണ്ട് ജാനകി ചേച്ചിനെ മധുവേട്ടന്‍ പ്രേമിച്ചു കേട്ടിയതാണെന്ന് കേട്ടറിവുണ്ട്, കള്ളവെടി വച്ച് വച്ച് തലയിലായതണെന്നും ചിലര് പറയാറുണ്ട്. പക്ഷെ ഇതുവരെ കുഞ്ഞിക്കാലുകണാനുള്ള ഭാഗ്യം 2 പേര്‍ക്കും ഉണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ 2 ആളും ഇപ്പഴും അടിച്ച് തകര്‍ക്കുകയാണ്. അപ്പഴാണ് ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ടത് പുറകെ ഒരു തോക്ക് പൊട്ടുന്നതും, പെട്ടന്ന് തന്നെ ഞങ്ങള്‍ രണ്ടും ആകാംഷയോടെ കാത്തിരുന്നു അപ്പോള്‍ അച്ഛന്ടെം ചെരിയച്ചന്ടെം ടോര്‍ച്ചുകള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങള്‍ ശ്രെധിച്ചു ഉടനെ മധുവേട്ടന്‍ തലയില്‍ കെട്ടിവച്ച ടോര്‍ച്ച് ഓണ്‍ ചെയ്ത് തോക്കും ചൂണ്ടി നിന്നു ഞാന്‍ എന്റെ ടോര്‍ച്ചുയര്‍ത്തി ഞങ്ങള്‍ നില്‍ക്കുന്ന ഭാഗം അവര്‍ക്ക് അടയാളമായി കത്തിച്ചു കാണിച്ചു . അപ്പോഴേക്കും ഒരു പന്നി ഞങ്ങളുടെ അരികിലൂടെ ഓടി പോകുന്നത് കണ്ട മധുവേട്ടന്‍ ആരും അടുത്തില്ല എന്ന് ഉറപ്പുവരുത്തിയിട്ടു അതിന്ടെ തല നോക്കി ഒന്ന് പൊട്ടിച്ചു കൃത്യം തലയ്ക്ക് കൊണ്ടപ്പോള്‍ അതൊന്ന് നിലത്ത് വീണു എന്നിട്ട് വീണ്ടും എഴുനേറ്റ് ഓടാന്‍ തുടങ്ങിയപ്പോള്‍ മധുവേട്ടന്‍ ഒന്നുടെ അതിന്ടെ തലയ്ക്ക് ഉന്നം പിടിച്ച് വെടിവെച്ചു പെട്ടന്ന് തന്നെ അതവിടെ നിലം പതിച്ചു പുറകെ ഓടി വന്ന അച്ഛനും ചെറിയച്ചനും അത് വീണത് കണ്ട് അതിന്ടെ അടുത്തേക്ക് പോയി അച്ഛന്ടെ കൈല്‍ നിന്നും തക്ക് വാങ്ങി ചെറിയച്ചന്‍ അതിന്ടെ നെറ്റി നോക്കി ഒരു വെടികൂടി വച്ചു . അപ്പോഴേക്കും കേളുവെട്ടനുള്‍പടെയുള്ള 5 പേരും ഞങ്ങളുടെ അടുത്തേക്ക് വന്നു.

അച്ഛന്ടെ ആദ്യത്തെ വെടി പന്നിയുടെ വലത് കൈയുടെ മുകളില്‍ ആണ് കൊണ്ടത് അത് കണ്ടിട്ട്

💬 Comments

View all comments