Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3
. അല്പനേരത്തെ മൗനം വെടിഞ്ഞ് അവൾ അവന്ടെ ഇടതു കൈ വിരലുകൾ അവളുടെ വലതു കൈ വിരലുകൊണ്ട് കോർത്തു പിടിച്ചു .
“ എന്താ അപ്പുവേട്ടാ നമുക്ക് സംഭവിച്ചത് “
ആ വാക്കുകൾ അവനെ ഉണർത്തി , അപ്പോൾ എനിക്കുമാത്രമല്ല അവളിലും എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു .
“ നമ്മൾ ഒരുപാട് വളർന്നു അല്ലെ അമ്മു “
“അറിയില്ല അപ്പുവേട്ടാ”
ചെറിയ ഒരു നിശ്ശബ്ദതയ്ക്കു ശേഷം
“ നിനക്ക് എന്താ അപ്പോൾ തോന്നിയത്”
“അറിയില്ല “
“എന്നാലും”
“ അറിയില്യ … ഇതിനു മുൻപും നമ്മൾ കെട്ടിപിടിച്ചിട്ടില്ലേ അപ്പോൾ ഒന്നും ഉണ്ടാവാത്ത ….. എന്തോ ….. എന്തോ ഒരു കുളിര് … വിറയൽ “
അത്രയും പറഞ്ഞപ്പോൾ അവൾ അവന്റെ കൈൽ വട്ടം ചുറ്റിപിടിച്ചു മുഖം ചേർത്തു
ഇതേ അനുഭൂതി തന്നെയല്ലേ എനിക്കും ഉണ്ടായത് . അവൻ മനസ്സിൽ ചോദിച്ചു. അവൻ അവളെ ഒന്ന് നോക്കി തന്റെ കൈൽ ചുറ്റി പിടിച്ച് മുഖം ചേർത്ത് ഇരിക്കുന്ന അമ്മു
“ അമ്മു…” അവൻ അവളെ ഒന്ന് വിളിച്ചു
അവൾ പതിയെ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി , അവനും അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി നിന്നു
“ I LOVE YOU “
അറിയാതെ അവന്റെ ചുണ്ടുകൾ അവളെനോക്കി അങ്ങനെ മന്ത്രിച്ചു
പെട്ടന്നു തന്നെ അവളുടെ കണ്ണുകളിൽ നാണം തിളങ്ങി, കവിളുകൾ ചുവന്നു വിരിഞ്ഞു , ചുണ്ടുകൾ ചുവന്നു പുഞ്ചിരി തൂകി വിടർന്നു, അവന് ഒരു പറുപടിയും കൊടുക്കാതെ ചിരിച്ചുകൊണ്ട് അവളവിടെ നിന്നു ഓടി…. ആ കണ്ണുകളിലെ തിളക്കം അവനിൽ വല്ലാത്തൊരു സന്തോഷം ഉണർത്തി അവൻ മറ്റൊരു വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു ...അതെ .. എല്ലാ കൗമാരകാരനിലും കത്തി ജ്വലിക്കുന്ന വികാരം, ദൈര്യമില്ലാത്തവനിൽ ദൈര്യം ഉണ്ടാക്കുന്ന , സ്നേഹമില്ലാത്തവനിൽ സ്നേഹം ഉണ്ടാക്കുന്ന ആ വികാരം “””” പ്രണയം “”””
💬 Comments
View all comments