0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3

Author : odiyan Read All Parts 730

അവൾ ഒന്നൂടെ ഞെട്ടി എന്തോ ഒരു വൈദ്യുതി അവളുടെ ശരീരത്തിൽ കടന്നതുപോലെ , അവൻ ഒന്നുകൂടി അതുപോലെ യാന്ത്രികമായി ചെയ്തപ്പോൾ അവൾ പെട്ടന്ന് കണ്ണുതുറന്ന്

“അപ്പുവേട്ടാ വേണ്ട…” എന്നും പറഞ്ഞ് അവനെ തള്ളി മാറ്റി . എന്താണ് സംഭവിച്ചത് എന്ന് 2 പേർക്കും മനസിലാകാതെ അപ്പു കാട്ടിലിലും അമ്മു ജനലിലൂടെ പുറത്തേക്കും നോക്കി കുറച്ചുനേരം നിന്നു . സ്വഭോദത്തേക്ക് മടങ്ങി വന്ന അമ്മു അവനെ ഒന്ന് നോക്കി അവന്റെ അടുത്ത് പോയി ഇരുന്നു

“ അപ്പുവേട്ടാ “

“ഉം”

“ താഴേക്ക് പോകാം “

“നി പൊക്കോളൂ “

അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് തന്നെ ഇരുന്നു . അല്പനേരത്തെ മൗനം വെടിഞ്ഞ് അവൾ അവന്ടെ ഇടതു കൈ വിരലുകൾ അവളുടെ വലതു കൈ വിരലുകൊണ്ട് കോർത്തു പിടിച്ചു .

“ എന്താ അപ്പുവേട്ടാ നമുക്ക് സംഭവിച്ചത് “

ആ വാക്കുകൾ അവനെ ഉണർത്തി , അപ്പോൾ എനിക്കുമാത്രമല്ല അവളിലും എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു .

“ നമ്മൾ ഒരുപാട് വളർന്നു അല്ലെ അമ്മു “

“അറിയില്ല അപ്പുവേട്ടാ”

ചെറിയ ഒരു നിശ്ശബ്ദതയ്ക്കു ശേഷം

“ നിനക്ക് എന്താ അപ്പോൾ തോന്നിയത്”

“അറിയില്ല “

“എന്നാലും”

“ അറിയില്യ … ഇതിനു മുൻപും നമ്മൾ കെട്ടിപിടിച്ചിട്ടില്ലേ അപ്പോൾ ഒന്നും ഉണ്ടാവാത്ത ….. എന്തോ ….. എന്തോ ഒരു കുളിര് … വിറയൽ “

അത്രയും പറഞ്ഞപ്പോൾ അവൾ അവന്റെ കൈൽ വട്ടം ചുറ്റിപിടിച്ചു മുഖം ചേർത്തു

ഇതേ അനുഭൂതി തന്നെയല്ലേ എനിക്കും ഉണ്ടായത് . അവൻ

💬 Comments

View all comments