0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3

Author : odiyan Read All Parts 731

മനസ്സിൽ ചോദിച്ചു. അവൻ അവളെ ഒന്ന്‌ നോക്കി തന്റെ കൈൽ ചുറ്റി പിടിച്ച് മുഖം ചേർത്ത്‌ ഇരിക്കുന്ന അമ്മു

“ അമ്മു…” അവൻ അവളെ ഒന്ന്‌ വിളിച്ചു

അവൾ പതിയെ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക്‌ നോക്കി , അവനും അവളുടെ കണ്ണുകളിലേക്ക്‌ മാത്രം നോക്കി നിന്നു

“ I LOVE YOU “

അറിയാതെ അവന്റെ ചുണ്ടുകൾ അവളെനോക്കി അങ്ങനെ മന്ത്രിച്ചു

പെട്ടന്നു തന്നെ അവളുടെ കണ്ണുകളിൽ നാണം തിളങ്ങി, കവിളുകൾ ചുവന്നു വിരിഞ്ഞു , ചുണ്ടുകൾ ചുവന്നു പുഞ്ചിരി തൂകി വിടർന്നു, അവന് ഒരു പറുപടിയും കൊടുക്കാതെ ചിരിച്ചുകൊണ്ട് അവളവിടെ നിന്നു ഓടി…. ആ കണ്ണുകളിലെ തിളക്കം അവനിൽ വല്ലാത്തൊരു സന്തോഷം ഉണർത്തി അവൻ മറ്റൊരു വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു ...അതെ .. എല്ലാ കൗമാരകാരനിലും കത്തി ജ്വലിക്കുന്ന വികാരം, ദൈര്യമില്ലാത്തവനിൽ ദൈര്യം ഉണ്ടാക്കുന്ന , സ്നേഹമില്ലാത്തവനിൽ സ്നേഹം ഉണ്ടാക്കുന്ന ആ വികാരം “””” പ്രണയം “”””

💬 Comments

View all comments