0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3

Author : odiyan Read All Parts 331

നിന്നെ വിളിക്കാനെന്നും പറഞ്ഞ് ഉള്ളിലേക് പോകുന്നുണ്ടായല്ലോ “

“അയ്യോ എന്നിട് ഞാൻ കണ്ടില്ലല്ലോ … ഞാൻ പോയി നോക്കട്ടെ “

ഉള്ളിൽ അടക്കിവയ്ക്കാൻ പറ്റാത്ത അത്ര സന്തോഷത്തോടെയും, ഒരു പ്രേത്തേകതരം വിങ്ങലോടെയും അവൻ ഉള്ളിലേക് കുതിച്ചു. മുകളിലേക്കുള്ള പടികൾ അവൻ ഓടി കയറി അവന്റെയും ചെറിയച്ഛന്ടെയും മുറികൂടാതെ മുകളിൽ രണ്ടുമുറകൾ കൂടി ഉണ്ടായിരുന്നു അവൻ അതിലൊന്നിൽ ഓടിക്കയറി നോക്കി അവിടെ അവളില്ല പിന്നീട് അടുത്ത മുറിയിലേക്കും ഓടി പക്ഷെ അവിടെയും അവളെ കണ്ടില്ല പിന്നെ അവൻ നേരെ താഴേക്ക് ഓടി ഇറങ്ങാൻ തുടങ്ങി അപ്പോൾ ആണ് അവൻ അവന്ടെ മുറിയുടെ കാര്യം ഓർത്തത് പെട്ടന്ന് തന്നെ അവൻ തിരിച്ചുകയറി അവന്ടെ മുറിയിലേക്ക് നോക്കുമ്പോൾ അതാ അവൻ കാണാൻ ആഗ്രഹിച്ച കൊതിച്ച കാത്തിരുന്ന അവന്ടെ സ്വന്തം അമ്മു അവനെയും നോക്കി അവന്ടെ ബെഡിൽ ഇരിക്കുന്നു അവൻ നിറഞ്ഞ പുഞ്ചിരിയോടെ

“അമ്മുട്ടീ ………”

എന്നും വിളിച്ച് അവളുടെ അടുത്തേക്ക് കുതിച് അവളെ ചേർത്തു കെട്ടി പിടിച്ചു , പെട്ടന്നു തന്നെ അവൾ അവനെ തള്ളി മാറ്റി അവന്ടെ കവിളിനിട്ടു അത്യാവശ്യം നല്ല രീതിയിൽ “... ട്ടേ…” ന്നും പറഞ്ഞു ഒന്നു പൊട്ടിച്ചു . ഉള്ളിൽ അത്രയധികം സന്തോഷം നിറഞ്ഞിരിക്കുമ്പോൾ പെട്ടന്നൊരു അടികിട്ടിയപ്പോൾ അവനാകെ ഒന്ന് അന്താളിച്ചുപോയി

“ ഇത് എന്നതാടി തെണ്ടി “

അത്രയും പറഞ്ഞ് ചുവന്നു തുടുത്ത കവിളുകളും കാട്ടി അവളുടെ കൈൽ ഉണ്ടായിരുന്നത് അവന്ടെ മുഖത്തേക്ക് ഒരൊറ്റ ഏറ്

അടികിട്ടിയ കവിളിൽ കൈയും ചേർത്ത് പിടിച്ച് മുഖത്തടിച്ചു താഴെവീണ സാധനത്തിലേക്ക് അവൻ തുറിച്ചു നിന്നു പോയി

….മുത്ത്…..

ഉറങ്ങുന്നതിനുമുമ്പ് വായിച്ചിട്ട് കട്ടിലിലിട്ടിട്ടുപോയ മുത്ത്

തേൻ കുടിക്കാൻ പോയവന് നാക്കിൽ തേനിച്ചെടെ കുത്ത് കിട്ടിയ അവസ്ഥ കലികയറി നിൽക്കുന്ന അമ്മുവിന്റെ മുഖത്തുനോക്കി ഒന്നും പറയാൻ അവന് തോന്നിയില്ല

“ അമ്മുസെ അത്… ഞാൻ.. അറിയാതെ ഇവിടെ വച്ചു പോയതാ”

“ഓഹോ .. അപ്പൊ അറിഞ്ഞിട്ടായിരുന്നേൽ വേറെ എവിടേലും ഒളിപ്പിച്ച് വയ്ക്കായിരുന്നു അല്ലെ “

“അയ്യോ .. അല്ല .. അങ്ങനല്ല “

“ മനസ്സിലായി ഇമ്മാതിരി വൃത്തികേടും വായിച്ച് അതും

💬 Comments

View all comments