Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4
കൃഷ്ണമണികളിൽ മാത്രം അവന്റെ കണ്ണുകൾ തറച്ചു നിന്നു
2 പേരും പരിസരം മറന്ന് ഒരു ശരീരമായി ആ കണ്ണുകളിലൂടെ ഒരുപാട് സ്നേഹം കൈ മാറി
“ I TOO LOVE YOU അപ്പുവേട്ടാ …...അപ്പുവെട്ടാനില്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ല”
അത്ര മാത്രമേ അവൾ അവനോട് പറഞ്ഞുള്ളു അടുത്ത നിമിഷം അവന്റെ കൈകൾക്കടിയിലൂടെ അവന്റെ ശരീരത്തെ അവൾ മുറുക്കെ കെട്ടിപിടിച് അവന്റെ ഇടം നെഞ്ചിലേക്ക് മുഖം ചേർത്ത് കെട്ടിപിടിച്ച് ചാഞ്ഞുകിടന്നു .
അത് കേട്ടതും അപ്പുവിന്റെ കൈകൾ അവളുടെ പുറത്തുടെ ചുറ്റി അവളെ അവൻ അവനിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു
“ഡാ അപ്പു “
പെട്ടന്നുള്ള ആ വിളികേട്ടാണ് 2 പേരും ഞെട്ടി തിരിഞ്ഞു നോക്കിയത്
“ അയ്യോ കുഞ്ഞമ്മ ……”
2 പേരും ഒരേ സ്വരത്തിൽ പറഞ്ഞു
“ ഇതെന്താ മക്കളെ 2ഉം പ്രേമിച്ച് കളിക്കുവാണോ “
രണ്ടു പേർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു നല്ലതുപോലെ ചമ്മി
“ ചേച്ചി കാണാഞ്ഞത് നന്നായി ഇല്ലേൽ ഇന്ന് തന്നെ രണ്ടിനേം കെട്ടിച്ചേനെ “
അമ്മു അപ്പോഴേക്കും നാണം കൊണ്ടു കരയ്ക്ക് കയറി.
“ ഒന്ന് പോ കുഞ്ഞമ്മേ “
അമ്മു നാണത്തോടെ പറഞ്ഞു
“ ഞങ്ങൾക്കൊന്ന് പ്രേമിക്കാനും പാടില്ലേ “
“അയ്യട ചെക്കാ … കെട്ടി പിടിച്ചോണ്ടല്ലേ പ്രേമം .. “
അപ്പു ഒന്നു ചമ്മിയ ചിരി പാസ്സാക്കി
“ ഈശ്വര രണ്ടിന്റെയും പാടുത്തം ഒന്ന് തീർന്നിരുന്നേൽ കെട്ടിച് വിടാരുന്നു … കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിക്കാതെ “
“അയ്യേ ഈ കുഞ്ഞമ്മ … ഒന്ന് പോ കുഞ്ഞമ്മേ “
അമ്മു ചിണുങ്ങി
“ എന്നാലും ….”
“ദേ കുഞ്ഞേ ഇനി ഇതും പറഞ്ഞു തുടങ്ങിക്കോ … സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കുന്നത് അത്രയ്ക്കും തെറ്റാണോ “
“ അയ്യോ എനിക്ക് അറിയില്ലെടാ നിന്റെ 'അമ്മ വരുമ്പോൾ ഞാൻ ചോദിക്കാട്ടോ “
അമ്മു ഒന്ന് ഞെട്ടി
“ അയ്യോ കുഞ്ഞേ dont do dont do .. നാറ്റിക്കല്ലേ “
“ ഹാ നോക്കട്ടെ “
“കുഞ്ഞമ്മേ “
“എടാ
💬 Comments
View all comments