Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5
ഒരു തുടക്കകാരന്‍റെ കഥ 5
Oru Thudakkakaarante Kadha Part 5 bY ഒടിയന്‍ | Previous Part
“ അമ്മുട്ടീ വാ അപ്പുറത്തേക്ക് പോകാം “
“ഉം”
അവളുടെ ചുമലിൽ പിടിച്ച് അവനിലേക് ചേർത്ത് അവർ രണ്ടുപേരും അവന്റെ മുറിയിലേക്ക് നടന്നു
“ കെട്ടിയോനും കെട്ടിയവളും ഇതേവിടാപോയെ “
കുഞ്ഞമ്മയുടെ ആ ചോദ്യം കേട്ട് അവർ രണ്ടുപേരും നോക്കി
“ഒന്ന് പ്രേമിക്കാൻ പോയതാ “ അപ്പു പറഞ്ഞു
“ ഇവിടെ നിന്ന് പ്രേമിക്കാൻ പറ്റില്ലാരുന്നോ”
അപ്പു കുഞ്ഞമ്മയെ സൈറ്റടിച്ചു കാണിച്ചു .
“ രണ്ടു പേരോടും എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് .. കുഞ്ചു നി കുറച്ചു നേരം ഈ പിള്ളേരേം കൂട്ടി താഴേക്ക് പോയേ “
“ ഞാനും പോണോ കുഞ്ഞമ്മേ “
“ആ പോണം നി ഒന്നും വളർന്നില്ല … പോ ചെല്ല്”
“വാ .. പിള്ളേരെ “
“ എന്നതാ കുഞ്ഞേ “
“ പിള്ളേരെ … ഒരു കുഞ്ഞമ്മ തരുന്ന ഉപദേശം ആയി നിങ്ങൾ ഇതിനെ കാണണ്ട , നിങ്ങളുടെ ഈ പ്രായം കടന്നു വന്ന ഒരു അനുഭവസ്ഥ പറയുന്നതാണെന്ന് മാത്രം ചിന്തിച്ചാമതി”
“ഉം”
“ എന്നതാ കുഞ്ഞമ്മേ കാര്യം പറ”
“ നിങ്ങളുടെ പ്രായം അത് നിങ്ങൾ സൂക്ഷിക്കണം “
അപ്പു ചോദ്യ ഭാവത്തിൽ കുഞ്ഞമ്മയെ നോക്കി
“ നിങ്ങൾ പണ്ടുമുതലേ ഒന്നിച്ച് കളിച്ചു വളർന്നവരാണ് പക്ഷെ ഓരോ പ്രായത്തിലും എല്ലാ ആണിന്റെയും പെണ്ണിന്റെയും ഉള്ളിൽ പല മാറ്റങ്ങൾ ഉണ്ടാകും. ചെറുപ്പത്തിൽ നിങ്ങൾ ഒരുമിച്ചായിരുന്നു കിടന്നത് പക്ഷെ ഇപ്പോൾ
💬 Comments
View all comments