Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5
ലീവുണ്ട്”
“ഒരൂ….. പത്ത് ദിവസം കാണും “
“ആ എന്നാൽ നാളെ മുതൽ നീ തുണിക്കടയിൽ പോയി നിൽക്ക് … ഞാൻ ഒറ്റയ്ക്ക് ഓടി മടുത്തെട എല്ലായിടത്തും ഓടി എത്തുന്നില്ല”
“ഞാൻ അവിടെ പോയിട്ട് എന്ത് ചെയ്യാനാ “
“ നീ അവിടെപോയി കൗണ്ടറിൽ ഇരിക്ക് “
“ചെറിയച്ചാ എനിക്ക് വല്യ പിടി ഇല്ലാട്ടോ “
“അതൊക്കെ രണ്ട് ദിവസം കഴിയുമ്പോൾ ശെരിയായിക്കോളും . ഇപ്പൊ വലിയ തിരക്കില്ലാത്ത സമയമാണ് അതുകൊണ്ട് അതികം പേടിക്കണ്ട . പിന്നെ മാധവേട്ടനുണ്ടല്ലോ അയാള് സഹായിച്ചോളും “
“ആ പോയി നോക്കാം “
“ആ ഞാൻ മാധവേട്ടനോട് പറഞ്ഞിട്ടുണ്ട് നാളെ മുതൽ നീ വരും എന്ന് “
“ഉം …”
അപ്പു ഒരു അർധ സമ്മതം മൂളി
അമ്മു അവനെ നോക്കി ചിരിച്ചു
“ പോടി…”
“ ആ വാടാ അത്താഴം കഴിക്കാം വിശക്കുന്നു വല്ലാതെ ...വാടി അമ്മു “
അവര് താഴെ എത്തിയപ്പോൾ അച്ഛനും അച്ഛച്ഛനും അച്ഛമ്മയും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു . അമ്മു അടുക്കളയിൽ പോയി അമ്മയെയും കുഞ്ഞമ്മയെയും ഭക്ഷണം എടുക്കാൻ സഹായിച്ചു .
“ അമ്മു മോളീ ചോറും കറിയും കൊണ്ട് വച്ചേക്ക് “
“ശെരിയമ്മേ “
“ ഷീജെ പ്ലേറ്റും വെള്ളവും എടുത്തേക്ക് “
അവരെല്ലാവരും ടേബിളിൽ ഭക്ഷണം നിരത്തി സ്ത്രീകൾ വിളമ്പാൻ തുടങ്ങി .
“ചേച്ചീ നാളെമുതൽ അപ്പുവാണ് തുണിക്കടയിലെ കാര്യങ്ങൾ നോക്കുന്നത്”
“ആഹാ കൊള്ളാലോ “
“ആ പോയി പഠിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ ഇവനും നോക്കേണ്ടതല്ലേ പഠിക്കട്ടെ , എനിക്ക് ഒരു താങ്ങും ആവുമല്ലോ “
“ഉം …”
അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ ആ ദിവസം അവസാനിക്കാറായി , അമ്മുവും , അമ്മയും , കുഞ്ഞമ്മയും അടുക്കളയിൽ പണികൾ തീർത്തുകൊണ്ടിരിക്കുകയാണ് .
കുഞ്ചു കുട്ടികളെ ഉറക്കുകയും
അച്ഛമ്മയും ,അച്ഛച്ഛനും ഉറങ്ങാൻ മുറിയിലും കയറി
അച്ഛനും മുറിയിൽ കയറി കിടന്നു
അപ്പുവും ചെറിയച്ഛനും തുണിക്കടയിലെ കണക്കുകൾ എഴുതുന്ന കാര്യവും ഡിസ്‌കൗണ്ട് കൊടുക്കുന്നതും, ഒക്കെ സംസാരിക്കുകയായിരുന്നു
അടുക്കള പണി ഏതാണ്ട് തീർത്ത് 'അമ്മ മുറിയിലേക്കും
💬 Comments
View all comments