0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 872

കുഞ്ചു നാളെ മറ്റൊരിടത്തേക്ക് പോകും എന്നാലും അവൾക്കും ഇല്ലേ ഇവിടെ ഒരു സ്ഥാനം. പിന്നെ നിന്ടെ 2 എണ്ണം പീക്കിരികൾ ആണെങ്കിലും അവരും വളരുവാ അതിലൊന്ന് ആണും “

“ അതൊക്കെ ശെരിയ പക്ഷെ പിരിഞ്ഞ് ജീവിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല “

അച്ഛമ്മ അതിനിടയിൽ കയറി

“ ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ…. ഇനി ആരാണോ വീട്ടിൽ അംഗസംഖ്യ കൂട്ടുന്നത് അവർക്ക് വേറെ വീട് വച്ച് കൊടുത്തോളുക അതും ഈ വീടിന്റെ ചുറ്റളവിൽ “

ആർക്കും ഒന്നും മനസ്സിലായില്ല എല്ലാവരും പരസ്പരം നോക്കി നിന്നു

അതിനിടയിൽ അച്ഛൻ പറഞ്ഞു

“അതായത് അപ്പുവിന്റെ കല്യാണം കഴിയുമ്പോ അവന് വേറെ വീട് വച്ച് കൊടുക്കാനോ”

“ ആ അതേ …”

“ അതിനേക്കാൾ നല്ലത് ഞാൻ തന്നെ വേറെ വച്ച് മാറുന്നതല്ലേ “

“ മോഹനൻ അല്ലെ പറഞ്ഞത് നിങ്ങൾക്ക് തമ്മിൽ വേറെ വയ്ക്കണ്ടാ എന്ന്‌ , പകരം നിന്റെ മോന് വച്ച് കൊടുക്ക് അതാകുമ്പോ കുടുംബം വേർപെട്ടു എന്നൊരു ചിന്തയും വേണ്ട”

എല്ലാവരും അതിനെക്കുറിച്ചു ചിന്തിച്ചു

അതിന് മറുപടിയായി ചെറിയച്ഛൻ പറഞ്ഞു

“ അതൊന്നും ഇപ്പൊ ഓർത്ത് തല കേടാക്കണ്ട അതൊക്കെ അപ്പുഴല്ലേ, അന്നേരം ചിന്തിക്കാം “

എല്ലാവരും ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു

അമ്മയും കുഞ്ഞമ്മയും അടുക്കളയിലേക്ക് പോയി

“ അച്ഛാ നമുക്ക് ഒരു ബസ് റൂട്ട് എടുത്തലോ “

“ നീ തന്നെയല്ലേ ഇതൊന്നും ഒറ്റയ്ക് നടത്താൻ പറ്റുന്നില്ലന്ന് പറഞ്ഞേ എന്നിട്ടാണോ അടുത്തത് “

“ഹാ എന്ന് പറഞ്ഞ് പൈസ ഉണ്ടാക്കാൻ കിട്ടുന്ന വഴി വെറുതെ

💬 Comments

View all comments