0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 295

നീ ഇവിടെ ഇരിക്കുവാണോ അപ്പുവേ “

“ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പറമ്പിലേക്ക് പോയിക്കൂടെ “

“ ഞാനും ചെറിയമ്മയുടെ അടുത്ത് പോകും “

“ അതെന്തിനാ “

“ എനിക്കെന്താ പൊക്കൂടെ “

“ ഓ. .. ഞാനൊന്നും പറഞ്ഞില്ലേ ..നീ പൊക്കോ”

'അമ്മ തട്ടിൻ പുറത്ത് നിന്നും ഒരു മൺകലം എടുത്ത് താഴേക്ക് ഇറങ്ങി . താഴേക്ക് പോകുമ്പോൾ അമ്മ ഒന്ന് നോക്കിയിട്ട് പോയി .

'അമ്മ എന്റെ അവസ്ഥ പറഞ്ഞിട്ട് ആവണം അമ്മു മുകളിലേക്ക് കയറി വന്നു.

“ ഡാ കോരങ്ങാ … എന്താ ഇങ്ങനെ ഇരിക്കുന്നെ “

“ ഒന്നുല്ല “

അവൾ വന്ന് ചാരി കിടക്കുന്ന എന്റെ മടിയിൽ ഇരുന്ന് എന്റെ നെഞ്ചിലേക് ചായ്ഞ് കിടന്നു , എൻടെ കൈകൾ പിടിച്ചു വയറിൽ ചുറ്റി .

“ ഞാൻ പോകുന്നതിന്റെ വിഷമം ആണോ ഈ മുഖത്ത് “

“ നിനക്കില്ലേ വിഷമം “

“ ഇല്ലന്ന് തോനുന്നുണ്ടോ “

അവളുടെ തലയിൽ ഒരു ഉമ്മകൊടുത്ത് അവളെ ഒന്നൂടെ ചേർത്തു പിടിച്ചു .

“ എപ്പഴാ പോകുന്നേ “

“ ഉണ് കഴിഞ്ഞ് ഇറങ്ങാം എന്നാ പറഞ്ഞേ “

“ഞാനും വരുന്നുണ്ട് “

അവൾ തല തിരിച്ചു നോക്കി ചിരിച്ചു .

“ കുഞ്ചുനേം കുട്ടികളേം കൂട്ടിയാലോ “

“ ചെറിയച്ഛനോട് ചോദിക്ക് വേറെ എവിടേലും പൊന്നുണ്ടോന്ന്”

“ ഉം .. പിന്നെ വീട്ടിൽ എത്തിട്ട് അപ്പുവേട്ടനൊരു ഗിഫ്റ്റ് തരുന്നുണ്ട് “

“ ഗിഫ്റ്റോ .. എന്ത് ഗിഫ്റ്റ് “

“ അതൊക്കെ ഉണ്ട് അവിടെ ചെന്നിട്ടെ പറയൂ “

“അമ്മൂ…………”

“ ആ.. “

“ ഇങ്ങ് വന്നേ …. “

“ ഞാൻ ഇപ്പോ വരാം അപ്പുവേട്ടാ “

“ ഉം .. പോയി വാ”

💬 Comments

View all comments